മെഗാ സ്‌റ്റാർ ചിരഞ്ജീവിയോട് പശ്ചാത്തപിച്ച് മലയാളത്തിന്റെ യംഗ് സൂപ്പർ സ്‌റ്റാർ പൃഥ്വിരാജ്. ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡ ചിത്രമായ 'സെയ്‌റ നരസിംഹറെഡ്ഡി'യുടെ പ്രൊമോഷൻ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു രാജു ഇക്കാര്യം തുറന്നു പറഞ്ഞത്. കൊച്ചിയിലെ ഗ്രാന്റ് ഹയാത്തിൽ നടന്ന ചടങ്ങിൽ ചിരഞ്ജീവിയും പങ്കെടുത്തിരുന്നു. സൈറയിലേക്ക് അഭിനയിക്കാൻ ചിരഞ്ജീവി തന്നെ ക്ഷണിച്ചതാണെന്നും എന്നാൽ മറ്റു സിനിമകൾ കാരണം അതിന് കഴിയാതെ പോയതാണെന്ന് പൃഥ്വി ചടങ്ങിൽ വ്യക്തമാക്കി. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ടീസർ കണ്ടപ്പോൾ താൻ നെഞ്ചത്തടിച്ചു പോവുകയാണെന്നും പൃഥ്വി കൂട്ടിച്ചേർത്തു.
പൃഥ്വിരാജിന്റെ വാക്കുകൾ-
'ഈ സിനിമയുടെ ടീസർ കാണുമ്പോൾ ഭയങ്കര വിഷമം തോന്നുന്നുണ്ട്. കാരണം, ചിരഞ്ജീവി സർ ഈ സിനിമയിൽ ഒരു വേഷം അഭിനയിക്കാൻ എന്നെ വിളിച്ചിരുന്നതാണ്. അൺഫോർച്യുനേറ്റിലി എന്റെ സമയപ്രശ്‌നം കൊണ്ടും ഞാൻ വേറൊരു സ്ഥലത്ത് ഷൂട്ടിംഗിലായിരുന്നതുകൊണ്ടും എനിക്ക് ഈ സിനിമയിൽ പങ്കെടുക്കാൻ സാധിച്ചില്ല. പക്ഷേ ഇന്ന് ഇത് കാണുമ്പോൾ ഞാൻ എന്റെ തന്നെ നെഞ്ചത്തടിച്ചു പോകുവാണ്. കാരണം, ഒരു ഷോട്ടെങ്കിൽ ഒരു ഷോട്ട് ഇതുപോലൊരു പ്രൊഡക്‌ടിൽ അഭിനയിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുവാണ്'- പൃഥ്വി പറഞ്ഞു. താൻ ആദ്യമായി സംവിധാനം ചെയ്‌ത ലൂസിഫറിന്റെ റൈറ്റ്‌സ് ചിരഞ്ജീവിയാണ് വാങ്ങിയതെന്ന കാര്യം ചടങ്ങിൽ പൃഥ്വി വെളിപ്പെടുത്തി. ആരെങ്കിലും ആ കഥാപാത്രത്തെ അവതരിപ്പിക്കുകയാണെങ്കിൽ തെലുങ്കിലെ ലൂസിഫറായി തനിക്കു കാണാൻ ആഗ്രഹം ചിരഞ്ജീവിയെയാണെന്ന് താരം പറഞ്ഞു.
വീഡിയോ കാണാം-