news

മരടില്‍ സാവകാശം തേടി ഫ്ളാറ്റ് ഉടമകള്‍. പ്രതിഷേധ സാധ്യത കണക്കില്‍ എടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം. കൗമുദി ഹെഡ്‌ലൈന്‍സ്

1. മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടക്കംം. നടപടി ക്രമങ്ങള്‍ വ്യാഴാഴ്ചയോടെ പൂര്‍ത്തിയാക്കും. ജെയിന്‍ ഹൗസിംഗ്, ആല്‍ഫാ, ഗോള്‍ഡന്‍ കായലോരം എന്നീ മൂന്ന് ഫ്ളാറ്റുകളില്‍ ആണ് ഇന്നത്തെ നടപടി. അനുവദിച്ച സമയത്തിനുള്ളില്‍ തന്നെ ഫ്ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടു. ഒഴിപ്പിക്കല്‍ നടപടിക്ക് മുന്നോടിയായി വിച്ഛേദിച്ച വൈദ്യുതിയും വെള്ളവും പുനസ്ഥാപിക്കും എന്ന് നഗരസഭാ സെക്രട്ടറി




2. എന്നാല്‍ നടപടിയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ പ്രതിഷേധം ശക്തമാക്കി ഫ്ളാറ്റ് ഉടമകള്‍. ഫ്ളാറ്റുകള്‍ ഒഴിയുന്നതിന് കൂടുതല്‍ സമയം അനുവദിക്കണം എന്നത് ഉപ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്ളാറ്റുടമകള്‍ നിരാഹാര സമരത്തില്‍. ബലം പ്രയോഗിച്ച് ആരേയും ഒഴിപ്പിക്കില്ല എന്ന് നഗരസഭാ സെക്രട്ടറി. ഒഴിപ്പിക്കല്‍ നടപടിയുമായി സഹകരിക്കണം. സമയബന്ധിതമായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും എന്നും പ്രതികരണം. പ്രതിഷേധ സാധ്യത കണക്കില്‍ എടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം
3. അതിനിടെ, ഒഴിഞ്ഞു പോകുന്നവര്‍ക്ക് ആയി എറണാകുളം നഗരത്തില്‍ അഞ്ഞൂറോളം ഫ്ളാറ്റുകള്‍ ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വാടക അതാത് കുടുംബങ്ങള്‍ നല്‍കണം. നഗരസഭയുടെ ഈ താല്‍കാലിക പുനരധിവാസം ആവശ്യം ഉള്ളവര്‍ക്ക് ഇന്ന് കൂടി അപേക്ഷിക്കാം. കൂടാതെ ഫ്ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം കൈമാറാന്‍ ഉള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിക്കും. ഫ്ളാറ്റ് ഉടമകള്‍ക്കുള്ള പ്രാഥമിക നഷ്ടപരിഹാര തുകയായ 25 ലക്ഷം രൂപ ഉടനടി ലഭ്യമാക്കണം എന്നും ഫ്ളാറ്റുകളുടെ മൂല്യം നിര്‍ണയിച്ച് നഷ്ടപരിഹാര തുക പരിഷ്‌കരിക്കണം എന്നും ആണ് ഫ്ളാറ്റ് ഉടമകളുടെ ആവശ്യം.
4. സുപ്രീംകോടതി വിധി നടപ്പാക്കി ഓര്‍ത്തഡോക്സ് വിഭാഗം പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രാര്‍ഥന നടത്തി. വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിച്ചത് വൈദികന്‍ സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തില്‍. സുപ്രീം കോടതി നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം എന്നും യാക്കോബായ സഭയുടേതായ ചിഹ്നങ്ങളും മറ്റും പള്ളിയില്‍ ഉണ്ടെങ്കില്‍ അത് നശിപ്പിക്കരുത് എന്നും പൊലീസ് ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു
5. രാവിലെ 7.15ഓടെ ആണ് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചത്. 7.30ന് പ്രഭാത പ്രാര്‍ത്ഥനയും 8.30ന് വിശുദ്ധ കുര്‍ബാനയും നടത്തി. ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചതില്‍ പ്രതിഷേധവുമായി യാക്കോബായ വിഭാഗം പള്ളിക്കു പുറത്ത് പ്രതിഷേധ കുര്‍ബാന നടത്തി. ഏറെ തര്‍ക്കങ്ങള്‍ക്കും വാദ പ്രതിവാദങ്ങള്‍ക്കും ഒടുവിലാണു സുപ്രിം കോടതി വിധി പിറവത്തു നടപ്പാക്കുന്നത്.
6. ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു ഹൈക്കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ പള്ളി ഏറ്റെടുത്തു. ഓര്‍ത്തഡോക്സ് വിഭാഗത്തിനു പള്ളിയില്‍ ആരാധന നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. പള്ളിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു.
7. എല്‍.ഡി.എഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കം. അരൂര്‍, കോന്നി കണ്‍വെന്‍ഷനുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തും. വട്ടിയൂര്‍കാവ് കണ്‍വെന്‍ഷനില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥികളെ കളത്തില്‍ ഇറക്കാന്‍ കഴിഞ്ഞതിന്റെ ആത്മ വിശ്വാസത്തില്‍ ആണ് ഇടതു മുന്നണി. എറണാകുളത്ത് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയ രാഘവനും മഞ്ചേശ്വരത്ത് മന്ത്രി ഇ ചന്ദ്രശേഖരനും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും
8. പാലാ ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വി അപ്രസക്തം എന്ന പ്രചാരണം ശക്തം ആണ്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് തന്നെ ആവും മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍. ശബരിമല വാര്‍ഷികത്തില്‍ വട്ടിയൂര്‍കാവില്‍ അടക്കം വിശ്വാസ വിവാദങ്ങള്‍ വീണ്ടും തേച്ചു മിനുക്കുക ആണ് യു.ഡി.എഫും ബി.ജെ.പിയും
9. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും എന്ന് കുമ്മനം. സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചത് തന്റേ പേര്. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം ഉടന്‍ പ്രഖ്യാപിക്കും എന്നും കുമ്മനം പറഞ്ഞു. പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കും. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിക്കു പൂര്‍ണ വിജയ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഒ. രാജഗോപാല്‍ ഉള്‍പ്പെടെ അംഗീകരിച്ചിരുന്നു
10. 2016 നിയമസഭാ തിരഞ്ഞെടുപ്പിലും കുമ്മനം വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചിരുന്നു. അന്ന് 7622 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ കെ. മുരളീധരന്‍ കുമ്മനത്തെ പരാജയപ്പെടുത്തി. 32 ശതമാനം വോട്ടാണ് അന്നു കുമ്മനത്തിനു ലഭിച്ചത്. സി.പി.എം സ്ഥാനാര്‍ഥി ടി.എന്‍. സീമ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇക്കുറി കെ. മോഹന്‍ കുമാറാണു വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി.പി.എം സ്ഥാനാര്‍ഥിയായി തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് മത്സരിക്കും. കെ. മുരളീധരന്‍ പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് വട്ടിയൂര്‍ക്കാവില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്.
11. അമേരിക്കന്‍ താരം ക്രിസ്റ്റ്യന്‍ കോള്‍മാന്‍ പുതിയ വേഗരാജാവ്. ദോഹ ലോക അത്ലറ്റിക് മീറ്റില്‍ പുരുഷന്മാരുടെ നൂറ് മീറ്ററില്‍ കോള്‍മാന്‍ ചാംപ്യനായി. നിലവിലെ ചാംപ്യന്‍ ജസ്റ്റിന്‍ ഗാട്ട്ലിന്‍ രണ്ടാമതും കാനഡയുടെ ഡി ഗ്രാസ്സെ മൂന്നാമതും എത്തി. ആകാംക്ഷയുടെ മുള്‍മുനയില്‍ ദോഹ വേഗതയുടെ പുതിയ രാജാവിനെ കായിക ലോകത്തിന് സമര്‍പ്പിച്ചു. 9.76 സെക്കന്റില്‍ ഓടിയെത്തിയ കോള്‍മാന്‍ ലോകത്തിലെ ഏറ്റവും വേഗത കൂടിയ ആറാമത്തെ അത്ലറ്റുമായി.