kalamohan-

ചെയ്യാത്ത തെറ്റിന്റെ പേരിൽ ക്രൂശിക്കപ്പെടുന്ന നിരവധിയാളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരത്തിലുള്ള ഒരു ആരോപണത്തിന്റെ പേരിലുണ്ടായ അവഗണന മൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന ഒരു വൃദ്ധന്റെ അനുഭവം ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് മനശാസ്ത്ര വിദഗ്‌ദ്ധയായ കലാ മോഹൻ.

ഒരു പെൺകുട്ടിയുടെ അച്ഛൻ വിഭാര്യനായ വൃദ്ധനെ കാമഭ്രാന്തനായി ചിത്രീകരിച്ചു. മക്കളും മരുമക്കളുമുൾപ്പെടെ അദ്ദേഹത്തെ അകറ്റാൻ തുടങ്ങി. പേരക്കുട്ടികളെപ്പോലും വൃദ്ധന് നൽകാതായി. ഒടുവിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് കലാ മോഹൻ കുറിപ്പിൽ പറയുന്നു. 'എല്ലാ മനുഷ്യനിലും പുറത്തു കാണപ്പെടാത്ത ഒരു മുഖം ഉണ്ട്. വിദ്യാഭ്യാസവും വിവരവും ഒക്കെ മറികടക്കുന്ന ഒന്ന്. നമുക്കുള്ളത് പോലെ, കറുത്ത ആരും കാണാത്ത, എപ്പോ വേണേലും പൊങ്ങി വരാവുന്ന വൈകൃതമുള്ള മുഖമെന്നു മനസ്സിലാക്കിയാൽ മതി'-കലാമോഹൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്നലെ രാത്രി കുറെ നാളുകൾക്കു ശേഷം എന്നെ പരിചയമുള്ള ഒരു സ്ത്രീ വിളിച്ചു...അംഗനവാടി ടീച്ചർ ആണ് അവർ..socialwelfare ഇൽ പ്രോജെക്ടിൽ ജോലി നോക്കിയിരുന്ന സമയത്തു അവരെന്നെ ഇടയ്ക്കു വിളിക്കുമായിരുന്നു.. കുറെ അധികം കേസുകൾ ഒരുമിച്ചു ഒത്തുതീർപ്പാക്കിയിട്ടും ഉണ്ട്..അവിടെ നിന്നും resign ചെയ്യുന്ന സമയത്തു അവർ എന്നോട് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വൃദ്ധന്റെ കേസ് പറഞ്ഞിരുന്നു..അവിടെ നിന്നും വിട്ടതിനു ശേഷം ഞാൻ അതിന്റെ follow up അറിഞ്ഞിരുന്നില്ല..ഇന്നലെ ഞാൻ അവരോടു അതിനെ പറ്റി ചോദിച്ചു.... അവർ പറഞ്ഞ കഥ കേട്ട് മരവിച്ചു ഇരുന്നു പോയി. ആ ആൾക്ക് പലചരക്കു കട ആയിരുന്നു..ഭാര്യ നേരത്തെ മരിച്ചു. രണ്ടു ആൺമക്കൾ..വിവാഹിതർ..ഈ പെൺകുട്ടിയുടെ അച്ഛൻ ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും ഇടയ്ക്ക് കടം വാങ്ങാറുണ്ട്,. സംഭവം ഇങ്ങനെ ആയിരുന്നു ..പെൺകുട്ടി കടയിൽ സാധനം വാങ്ങാൻ എത്തുന്നു. ക്യാഷ് കൊടുത്തു ,ബാക്കിയും കൊടുത്തു.. പിന്നെ ആണ് ബാക്കി കൊടുത്തത് കൂടി പോയി എന്ന് അയാൾക്ക്‌ മനസ്സിലായത്. കുട്ടിയോട് അത് പറഞ്ഞപ്പോൾ കുസൃതി ആയ അവൾ ഇല്ല..തരില്ല..എന്ന് പറഞ്ഞു കൈ മുഷ്‌ടി ചുരുട്ടി വെച്ചു.അതേ കളിതമാശയിൽ ആ വൃദ്ധൻ കുഞ്ഞിന്റെ കൈവിരൽ പിടിച്ചു വെച്ചു..ഇത് കണ്ടു കൊണ്ടാണ് അച്ഛൻ എത്തുന്നന്നത്. കഥ മുഴുവൻ പിന്നെ മാറി..സ്ഥിരം പീഡനം നടത്തതാണ് ശ്രമിച്ചു കൊണ്ട് ഇരിക്കുന്ന ഒരു കാമപ്രാന്തനാക്കി ആ വൃദ്ധനെ !!!.സംഗതി വല്ലാതെ വഷളാകാറുകയും 2 ലക്ഷം രൂപ മക്കൾ കൊടുത്ത ഒതുക്കുകയും ചെയ്തു. അതിനു ശേഷം മക്കൾ സ്വന്തം കുഞ്ഞുങ്ങളെ , അത് വരെ മുത്തശ്ശാ എന്ന് പറഞ്ഞു കെട്ടിപിടിച്ചു നെഞ്ചിൽ കിടത്തി ഉറക്കിയ കുഞ്ഞുങ്ങൾ , അവരോടു അദ്ദേഹത്തിന്റെ അടുത്ത് പോകുന്നത് വിലക്കി..കൈക്കുഞ്ഞിനെ പോലും ബാത്‌റൂമിൽ പോകുമ്പോ അമ്മായി അപ്പനെ പേടിച്ചു അപ്പുറത്തെ വീട്ടിൽ കൊണ്ട് പോയി കിടത്തുന്ന മരുമകൾ.. നിരപരാധി ആയ ഒരാൾക്ക് താങ്ങാവുന്നതിലും അധികം...ഒടുവിൽ സഹികെട്ടു അദ്ദേഹം തൂങ്ങി മരിച്ചു ..ഇന്നത്തെ കാലത്തു പെണ്കുട്ടികളോട് നോക്കാൻ വരെ പേടി ആണെന്ന് പുരുഷന്മാരായ അധ്യാപകർ ഇപ്പൊ പറയാറുണ്ട്..പീഡനം എന്ന ഒറ്റ വാക്കിൽ ജീവിതം തകർക്കാൻ വയ്യ..എന്ന്..ഇതേ contest ഇൽ ചില പൊള്ളുന്ന വിഷയത്തിന്റെ മർമ്മ ഭാഗത്തേയ്ക്ക് ഒന്ന് വിരൽ ചൂണ്ടട്ടെ..സ്ത്രീ പുരുഷ ബന്ധം ചാറ്റിലൂടെ വളരെ സജീവം ആകുന്നത് ഒരു പുതുമ അല്ല ഇപ്പോൾ.!. പരസ്പരം ഫോട്ടോ കൈമാറുന്നതും.. ഈ അടുത്ത് ഒന്ന് രണ്ടു സ്ത്രീകൾ എനിക്ക് അറിയാവുന്ന പ്രമുഖ പുരുഷന്മാരുടെ'' ചില ഫോട്ടോസ്'' അവരുടെ പക്കൽ ഉണ്ടെന്നു പറഞ്ഞു.ഈ പറഞ്ഞ എന്റെ പുരുഷസുഹൃത്തക്കൾ നല്ല കുടുംബ ജീവിതം നയിക്കുന്നവർ ആണ്. ബന്ധങ്ങൾ ഒരിക്കലും തെറ്റല്ല,. മനുഷ്യന്റെ മനസ്സിന്റെ ശെരി തെറ്റുകൾ ചികഞ്ഞു എടുക്കാൻ, പാടാണ്.പക്ഷെ , വിശ്വാസം ആണ് പ്രധാനം..വികാരം വിവേകത്തെ മറികടക്കുമ്പോ ചെയ്യുന്ന ചില പ്രവൃത്തികൾ നാളെ പാര ആകരുത്.. """"പെണ്ണുങ്ങളുടെ നഗ്ന ചിത്രം ഇവന്മാര് വെച്ചു കളിക്കുന്നതല്ലേ..കിടക്കട്ടെ..ആവശ്യം വരും...''തമാശയ്ക്ക് ആണെങ്കിലും ഇത് ആ സ്ത്രീ പറഞ്ഞു.എല്ലാ മനുഷ്യനിലും പുറത്തു കാണപ്പെടാത്ത ഒരു മുഖം ഉണ്ട്..വിദ്യാഭ്യാസവും വിവരവും ഒക്കെ മറികടക്കുന്ന ഒന്ന്..അതന്നെ നമുക്കുള്ളത് പോലെ, കറുത്ത ആരും കാണാത്ത, എപ്പോ വേണേലും പൊങ്ങി വരാവുന്ന വൈകൃതമുള്ള മുഖമെന്നു മനസ്സിലാക്കിയാൽ മതി..