നടനും മിമിക്രി താരവുമായ കലാഭവൻ നവാസും ഭാര്യയും നടിയുമായ രഹ്നയും മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതരാണ്. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്ന് മാറി നിന്നെങ്കിലും പ്രേക്ഷകർ ഇന്നും രഹ്നയെ മറന്നിട്ടില്ല. രഹ്ന നല്ലൊരു ഡ്രൈവർ കൂടിയാണ്. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ വണ്ടിയോടിക്കാൻ അനുമതി ചോദിച്ചപ്പോൾ നവാസ് നൽകിയ രസകരമായ മറുപടിയെപ്പറ്റി മനസ് തുറന്നിരിക്കുകയാണ് രഹ്ന.
'വിവാഹത്തിന് മുമ്പേ ഡ്രൈവിംഗ് പഠിച്ചിട്ടുണ്ട്. ഷൂട്ടിംഗിന്റെ സമയത്ത് വണ്ടി കൈയിൽ തന്നിരുന്നില്ല. വിവാഹ ശേഷം ഫാഷൻ ഡിസൈനിംഗ് ചെയ്യാൻ പോയപ്പോൾ യാത്രയൊക്കെ ബുദ്ധിമുട്ടായി. ആ സമയത്ത് അദ്ദേഹത്തോട് വണ്ടി ചോദിച്ചപ്പോൾ ആദ്യം പറഞ്ഞു അത് പറ്റില്ലെന്ന്. കാരണം ചോദിച്ചപ്പോൾ വണ്ടി പോണതല്ല വൈഫ് പോയാൽ പുതിയത് കിട്ടാൻ പാടാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി'-രഹ്ന പറഞ്ഞു.