ചിരിക്കാനുള്ള കഴിവ് ദൈവം മനുഷ്യർക്ക് മാത്രം നൽകിയിട്ടുള്ള വരദാനമാണ്. ചിരി ആയുസ് കൂട്ടുമെന്നുവരെ പറയാറുണ്ട്. ഒരാളെ കാണുമ്പോൾ നമ്മൾ അവർക്ക് ആദ്യം സമ്മാനിക്കുന്നതും ചെറുപുഞ്ചിരിയാണ്. എന്നാൽ പല്ലിലെ കറമൂലം ചിരിക്കാൻ തന്നെ പേടിയുള്ള നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. ചിരിക്കുമ്പോൾ കറയുള്ള പല്ല് ആളുകൾ കാണുമോ, അവർ കളിയാക്കുമോ എന്നിങ്ങനെ നിരവധി ആശങ്കകൾ പല്ലിൽ കറയുള്ളവർക്ക് ഉണ്ടാകാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ചില മാർഗങ്ങളുണ്ട്...
- പല്ലിലെ കറകളയാൻ ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ അരടേബിൾ സ്പൂൺ ഉപ്പുമായി ചേർക്കുക. അതിനു ശേഷം നനഞ്ഞ ബ്രഷ് എടുത്ത് ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേയ്ക്കുക. അഞ്ച് മിനിട്ട് തുടർച്ചയായി ചെയ്ത ശേഷം തന്നെ മാറ്റം തിരിച്ചറിയാം.
- ബേക്കിംഗ് സോഡാവെള്ളം കവിളിൽ നിറച്ചുവച്ചും പല്ലിലെ മഞ്ഞ നിറം മാറ്റി വെളുത്ത പല്ലുകൾ സ്വന്തമാക്കാം.
- ആന്റിസെപ്ടിക് മൗത്ത് വാഷ് ഉപയോഗിച്ച് ഒരു മിനിട്ട് കവിൾ കൊള്ളുക. ഇത് നിങ്ങളുടെ ചിരിയ്ക്ക് തിളക്കം കൂട്ടും.