army-

ശ്രീനഗർ: ജമ്മുകാശ്മീരിൽ വീണ്ടും പാക് പ്രകോപനം. കാശ്മീരിലെ പൂഞ്ചിലാണ് നിയന്ത്രണരേഖയ്ക്ക് സമീപം അതിർത്തിലംഘിച്ച് പാക് സൈന്യം ആക്രമണം നടത്തിയത്. പൂഞ്ചിലെ മെൻഡാർ, ബാലാകോട്ട് മേഖലകളിലായിരുന്നു ഇന്നലെ വൈകിട്ട് 3.15ഓടെ വെടിവയ്പ്. പ്രകോപനമൊന്നും കൂടാതെയാണ് പാക് സൈന്യം ആക്രമിച്ചതെന്നും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു.