shamil

മാനന്തവാടി: പാതിരിച്ചാൽ കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കൂട്ടുകാരൊന്നിച്ച് ആമ്പൽ പറിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. തരുവണ ആറാംമൈലിലെ അഞ്ചുകണ്ടൻ ബഷീർ - സമീറ ദമ്പതികളുടെ മകൻ ഷാമിൽ (13) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ഇതുകണ്ട് എടുത്തുചാടിയ കല്ലോടി ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എരഞ്ഞിക്കൊല്ലി ജയകൃഷ്ണൻ വെള്ളത്തിൽ മുങ്ങിയ മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി. ഷാമിലിനെ കണ്ടെത്താനുള്ള ശ്രമം വിഫലമായി. പിന്നീട് വാളാട് റസ്‌ക്യൂ ടീമംഗങ്ങളാണ് സന്ധ്യയ്ക്ക് ആറു മണിയോടെ മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ദ്വാരക ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഷാമിൽ. സഹോദരങ്ങൾ: നസ്ഹൽ, ഷാനു.