gulf-

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിെന്റ പ്രധാന അംഗരക്ഷകൻ മേജർ ജനറൽ അബ്ദുൽ അസീൽ അൽ ഫഗ്ഹാം വെടിയേ​റ്റു മരിച്ചു.. ശനിയാഴ്ച വൈകിട്ടാണ് സംഭവം. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വെടിയേ​റ്റാണ് മരണമെന്ന് മക്കപോലിസ് അറിയിച്ചു. സുഹൃത്ത് അൽ സ്തബ്തിയുടെ വീട്ടിൽ ഇരുവരും സംസാരിച്ചു കൊണ്ടിരിക്കെ മൂന്നാമതെത്തിയ സുഹൃത്ത് മൻദൂബ് മിൻ മിശ്അൽ ആണ് വെടിയുതിർത്തത്.


സുഹൃത്തുക്കൾക്കിടയിലെ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്. വീട്ടുജോലിക്കാരനായ ഫിലിപ്പൈൻസ് സ്വദേശി ജിഫ്റീ ദാൽവിനോക്കും തുർക്കി ബിൽ അബ്ദുൽ അസീസ് അൽ സ്തബ്തിയുടെ സഹോദരനും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും വെടിയേ​റ്റ് ആശുപത്രിയിലാണ്. വിവരമറിഞ്ഞെത്തിയ പൊലീസുമായുണ്ടായ ഏ​റ്റുമുട്ടലിൽ പ്രതി മൻദൂബും കൊല്ലപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

അബ്ദുല്ല രാജാവിന്റെ അംഗരക്ഷകനായിരുന്നമേജർ ജനറൽ അബ്ദുൽ അസീൽ അൽ ഫഗ്ഹാം പിന്നീട് സൽമാൻ രാജാവിന്റെയും പ്ര്രൈവറ്റ് ഗാർഡ് ആയി ചുമതലയേൽക്കുകയായിരുന്നു.ലോകത്തെ ഏ​റ്റവും മികച്ച പ്രൈവ​റ്റ് ഗാർഡ് ആണ് അബ്ദുൽ അസീൽ അൽ ഫഗ്ഹാം..