ന്യൂഡൽഹി : ലൈംഗികതയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ബോളിവുഡ് താരം കങ്കണ റനൗട്ട്. ഒരു വ്യക്തിക്ക് ഇഷ്ടമുള്ളപ്പോൾ ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് കങ്കണ പറഞ്ഞു. ഡൽഹിയിൽ സ്വകാര്യ ടിവി ചാനൽ സംഘടിപ്പിച്ച പരിപാടിയിലാണ് കങ്കണയുടെ തുറന്ന് പറച്ചിൽ. ഉത്തരവാദിത്ത ബോധത്തോടെ ലൈംഗിക ബന്ധങ്ങളിലേർപ്പെടാൻ മക്കളെ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കണം. മക്കൾക്ക് ലൈംഗിക ബന്ധമുണ്ടെന്നറിഞ്ഞാൽ മാതാപിതാക്കൾ സന്തോഷിക്കണമെന്നും അവർ പറഞ്ഞു.
ലൈംഗികത ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങൾക്ക് തോന്നുമ്പോൾ ഇഷ്ടമുള്ള ആളോടൊത്ത് സെക്സ് ചെയ്യുക. പക്ഷേ ആരെയും പീഡിപ്പിക്കരുത്. ലൈംഗികതയെ സംബന്ധിച്ച സ്വന്തം അനുഭവവും കങ്കണ തുറന്നുപറഞ്ഞു. താൻ ലൈംഗികമായി ആക്ടീവാണെന്നറിപ്പോൾ മാതാപിതാക്കൾ ഞെട്ടിയെന്നും കങ്കണ പറഞ്ഞു.
തന്റെ ആദ്യ പ്രണയത്തെ കുറിച്ചും കാമുകനെ കുറിച്ചും താരം വെളിപ്പെടുത്തി.ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസെടുത്ത അദ്ധ്യാപകനോടാണ് ആദ്യമായി പ്രണയം തോന്നിയത്. ഒട്ടുമിക്ക ആളുകളുടെയും ആദ്യ ക്രഷ് അധ്യാപകരാവാനാണ് സാദ്ധ്യതയെന്നും താരം കൂട്ടിച്ചേർത്തു. 18-ാം വയസിൽ ചണ്ഡീഗഡിൽ കഴിയുമ്പോൾ കൂട്ടുകാരിക്കൊപ്പം അവളുടെ കാമുകനെ കാണാൻ പോയി. ഒരു പഞ്ചാബി സുന്ദരനായിരുന്നു അവളുടെ കാമുകൻ. അയാളുമായി പ്രണയത്തിലായെങ്കിലും അത് തുടങ്ങിയ സ്പീഡിൽ അവസാനിച്ചുവെന്നും കങ്കണ വെളിപ്പെടുത്തി.
ചുംബിക്കാൻ പോലും ആദ്യം അറിയില്ലായിരുന്നുവെന്നും കങ്കണ കൂട്ടിച്ചേർത്തു.