ഇസ്ലാമാബാദ്: കാശ്മീർ വിഷയത്തിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ പ്രാധനമന്ത്രി ഇമ്രാൻഖാൻ.കാശ്മീരിലെ ജനതയ്ക്കൊപ്പം ആരെങ്കിലും നിൽക്കുന്നെങ്കിൽ അത് ജിഹാദാണെന്നും. ലോകം പിന്തുണച്ചില്ലെങ്കിലും പാകിസ്ഥാന്‍ ഇതിനെ പിന്തുണയ്ക്കുമെന്നും ഇമ്രാൻഖാൻ പറഞ്ഞു. അമേരിക്കൻ സന്ദർശനം കഴിഞ്ഞ് ഞായറാഴ്ച തിരിച്ചെത്തിയ ശേഷമാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമാബാദ് വിമാനതാവളത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാൻഖാൻ.
വെള്ളിയാഴ്ച യു.എൻ. പൊതുസഭയിൽ കാശ്മീർവിഷയം ഇമ്രാൻ ഖാൻ ഉന്നയിച്ചിരുന്നു. കാശ്മീരിൽ മനുഷ്യത്വരഹിതമായ കർഫ്യൂവാണ് ഇന്ത്യ ഏർപ്പെടുത്തിയത് എന്നാണ് ഇമ്രാൻഖാൻ പറഞ്ഞത്. രണ്ട് ആണവ ശക്തികൾ തമ്മിൽ സംഘർഷത്തിലായാൽ അത് ലോകത്തിന്റെ അതിരുകള്‍ക്ക് അപ്പുറം വളരുന്ന പ്രശ്നമാകും എന്നും ഇമ്രാൻ സൂചിപ്പിച്ചു.
എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന്റെ യുദ്ധ മുന്നറിയിപ്പിനെ തള്ളി. ഇന്ത്യ ഒരിക്കലും യുദ്ധമല്ല ലോകത്തിന് നല്‍കിയത്, ബുദ്ധന്‍റെ സന്ദേശമായ സമാധാനമാണെന്ന് മോദി പറഞ്ഞു.