shikhar-dhavan

ന്യൂഡൽഹി: കാശ്മീൽ വിഷയത്തിൽ ഇന്ത്യക്കെതിരെ രംഗത്ത് വന്ന പാക് താരങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. പാക് താരം ഷാഹിദ് അഫ്രീദിയുടെ അഭിപ്രായ പ്രകടനത്തിന് മറുപടിയായാണ് ധവാൻ ട്വീറ്റ് ചെയ്തത്. ആരെങ്കിലും നമ്മുടെ രാജ്യത്തെ കുറിച്ച് പറയുമ്പോൾ നമ്മൾ തീർച്ചയായും നമ്മൾ അതിനെതിരേ അണിനിരക്കും. ഞങ്ങൾക്ക്‌ പുറമേ നിന്നുള്ളവരുടെ ഉപദേശം ആവശ്യമില്ലെന്നും ധവാൻ ട്വീറ്റ് ചെയ്തു.

കാശ്മീർ വിഷയത്തിൽ അഫ്രിദിക്കെതിരെ നേരെത്തെയും ധവാൻ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ഇന്ത്യയ്ക്ക് പുറത്തുള്ളവരുടെ ഉപദേശം വേണ്ടെന്നായിരുന്നു ധവാന്റെ പ്രതികരണം. ആരെങ്കിലും നമ്മുടെ രാജ്യത്തെ കുറിച്ച് പറയുമ്പോൾ നമ്മൾ തീർച്ചയായും നമ്മൾ അതിനെതിരേ അണിനിരക്കും. ഞങ്ങൾക്ക്‌ പുറമേ നിന്നുള്ളവരുടെ ഉപദേശം ആവശ്യമില്ല. ആദ്യം നിങ്ങൾ സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങൾ പരിഹരിക്കൂ. എന്നിട്ടാവാം മറ്റുള്ളവരെ കുറിച്ച് സംസാരിക്കുന്നത്. ഒരു പഴമൊഴിയുണ്ട്. ചില്ലുമേടയിൽ ഇരിക്കുന്നവർ മറ്റുള്ളവർക്കു നേരെ കല്ലെറിയരുത്- ധവാൻ ട്വിറ്ററിൽ കുറിച്ചു.

കാശ്മീരിൽ നിരപരാധികളെ വെടിവച്ച് കൊല്ലുകയാണെന്നും അതീവ ഗുരുതരമായ അവസ്ഥയാണ് അവിടെ. അതുകൊണ്ട് വിഷയത്തിൽ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നുമാണ് അഫ്രീദിയുടെ ആവശ്യം. എന്നാൽ താരത്തിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.