അബുദാബിയിലെ പ്രമുഖ ഹെൽത്ത് കെയർ ആശുപത്രിയിലേക്ക് സി.എസ.്എസ.്ഡി ടെക്നീഷ്യൻ, സി.എസ്.എസ്.ഡി എയ്ഡ് തസ്തികകളിലേക്ക് അപേക്ഷിക്കാം. ഒഡിഇപിസി വഴിയാണ് റിക്രൂട്ട്മെന്റ്. അപേക്ഷകർക്ക് എച്ച്എഎഡി/ഡിഒഎച്ച് ലൈസൻസ് ഉണ്ടായിരിക്കണം. സി.എസ്.എസ്.ഡി ടെക്നീഷ്യൻ യോഗ്യത: അസോസയിയേറ്റ് ഡിഗ്രി ഇൻ സിഎസ്എസ് ടെക്നോളജി (രണ്ട് വർഷത്തെ കോഴ്സ്). ആരോഗ്യമേഖലയിൽ 2 വർഷത്തെ തൊഴിൽ പരിചയവും ഉണ്ടായിരിക്കണം.
സിബിഎസ്പിഡി യു.എസ്.എ സർട്ടിഫിക്കറ്റ്, ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് ഹെൽത്ത്കെയർ സെൻട്രൽ സർവീസ് മറ്റേരിയൽ മാനേജ്മെന്റ് എന്നിവയിലേതെങ്കിലും മെമ്പർഷിപ്പ് ഉണ്ടായിരിക്കണം. സിഎസ്എസ്ഡി എയ്ഡ്: യോഗ്യത: പ്ളസ് ടു. 4 വർഷത്തെ സിഎസ്എസ്ഡി എയ്ഡ് തൊഴിൽ പരിചയം ആവശ്യമാണ്.അപേക്ഷകർ gcc@odepc.in എന്ന മെയിലിലേക്ക് ബയോഡേറ്റ അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ4.
ലുലുഗ്രൂപ്പ് റിക്രൂട്ട്മെന്റ്
ലുലു ഗ്രൂപ്പ് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഒക്ടോബർ 5, 7 തീയതികളിൽ നാട്ടികയിൽ വച്ച് ഇന്റർവ്യൂനടക്കുന്നു. സ്ഥലം : എമ്മയ് പ്രൊജക്റ്റ് ഓഫീസ്, നാട്ടിക, തൃശൂർ. 5ന് അക്കൗണ്ടന്റ് തസ്തികയിൽ ഇന്റർവ്യൂ നടക്കും. യോഗ്യത: എം.കോം. പ്രായപരിധി: 27. 3 വർഷത്തെ തൊഴിൽപരിചയം. 6ന് എംബിഎ മാർക്കറ്റിംഗ് റിക്വയർമെന്റ് . പ്രായപരിധി: 27. 3 വർഷത്തെ തൊഴിൽപരിചയം. ഐടി സപ്പോർട്ടർ. യോഗ്യത: എംസിഎ,ബിസിഎ, ബിഎസ്സി. 3 വർഷത്തെ തൊഴിൽപരിചയം.ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ ബയോഡാറ്റ, പാസ്പോർട്ടിന്റെ കോപ്പി, ഫോട്ടോ, ഒറിജിനൽ സർട്ടിഫിക്കേറ്റ് എന്നിവ കയ്യിൽ കരുതേണ്ടതാണ്. കമ്പനിവെബ്സൈറ്റ്: www.lulugroupinternational.com. വിശദവിവരങ്ങൾക്ക്: jobsindubaie.com
ഇൻഫോസിസ്
ഇൻഫോസിസ് വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂർ, ജർമനി, ജപ്പാൻ , യു.കെ എന്നിവിടങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്.പ്രിൻസിപ്പൽ കൺസൾട്ടന്റ്, ടെക്നോളജി ആർക്കിടെക്ട്, സിസ്റ്റം എൻജിനിയർ, ടെക്നോളജിസ്റ്റ് അനലിസ്റ്റ്, സീനിയർ പ്രൊജക്ട് മാനേജർ, സീനിയർ ടെക്നോളജി ആർക്കിടെക്ട്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, അസോസിയേറ്റ് എൻഗേജ്മെന്റ് മാനേജർ, അസോസിയേറ്ര് ബിസിനസ് അനലിസ്റ്റ്, സിസ്റ്റം എൻജിനീയർ, അസോസിയേറ്റ്, കൺസൾട്ടന്റ്, പ്രൊജക്ട് മാനേജർ, ടെസ്റ്റ് അനലിസ്റ്റ്, ഡാറ്റ സൈന്റിസ്റ്റ്, എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകൾ.കമ്പനിവെബ്സൈറ്റ്: www.infosys.com.
വിശദവിവരങ്ങൾക്ക്: jobsindubaie.com
അഡ്നോക്
യു.എ.ഇ സർക്കാർ അധീനതയിലുള്ള അബുദാബി നാഷനൽ ഓയിൽ കമ്പനിയിൽ വിവിധ തസ്തികകളിൽ ഒഴിവ്. സ്പെഷ്യലിസ്റ്റ്, ഇക്കണോമിസ്റ്റ്, സീനിയർ എൻജിനിയർ, ഓപ്പറേറ്റർ, എക്സ്പേർട്ട് - റിസർവോയർ എൻജിനിയറിംഗ്, ക്വാളിറ്റി അഷ്വറൻസ് സ്പെഷ്യലിസ്റ്റ്, ആർടിഡി പാർട്ണർഷിപ്പ് അഡ്വൈസർ, പ്രൊജക്ട് കോഡിനേറ്റർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.adnoc.ae. വിശദവിവരങ്ങൾക്ക്:omanjobvacancy.com.
വിപ്രോ ലിമിറ്റഡ്
യു.എ.ഇയിലെ വിപ്രോലിമിറ്റഡിലേക്ക് ഡി.ഒആൻഡ് പി മാനേജർ, സർവീസ് ഡെലിവറി, പ്രിസെയിൽ ലീഡ്, എച്ച് ആർ ബിസിനസ് പാർട്ണർ, ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻ ആർക്കിടെക്ട്, ക്ളൗഡ് സെക്യൂരിറ്റി ആർക്കിടെക്ട് തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്: www.wipro.com › en-IN വിശദവിവരങ്ങൾക്ക്: omanjobvacancy.com
ദുബായ് ആപ്പിൾ
ദുബായ് ആപ്പിൾ കമ്പനിയിൽ നിരവധി അവസരങ്ങൾ. ബിസിനസ് സ്പെഷ്യലിസ്റ്റ്, ക്രിയേറ്റീവ് , ഇൻവെന്ററി സ്പെഷ്യലിസ്റ്റ്, ബിസിനസ് മാനേജർ, മാർക്കറ്റ് ലീഡർ, സർവീസ് സ്പെഷ്യലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, സ്റ്റോർ ലീഡർ, എക്സ്പേർട്ട്, കണ്ടന്റ് എഡിറ്രർ, പ്രോഡക്ട് മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.
കമ്പനിവെബ്സൈറ്റ്: jobs.apple.com.വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
ബുർജ് ഖലീഫയിൽ
ദുബായിലെ ബുർജ് ഖലീഫയിൽ നിരവധി ഒഴിവുകൾ . ഗസ്റ്ര് സർവീസ് ഏജന്റ്- സർവീസ് റെസിഡൻസ്, ടീം ലീഡർ - ഹോട്ടൽ റിസർവേഷൻ, എഫ് ആൻഡ് ബി അസിസ്റ്റന്റ്, ക്യാപ്റ്റൻ, സീനിയർ സ്പാ റിസപ്ഷനിസ്റ്റ്, ടെലഫോൺ ഓപ്പറേറ്റർ, പ്രൊജക്ട് ലീഡ്, തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: www.emaar.com › what-we-do › burj-khalifa വിശദവിവരങ്ങൾക്ക്: omanjobvacancy.com
ഡെൽ കമ്പനി
ഡെൽ കമ്പനി കാനഡ, യുഎഇ എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. പ്രിസെയിൽ ഡയറക്ടർ, സിസ്റ്രം എൻജിനീയർ, അസോസിയേറ്ര് സിസ്റ്റം എൻജിനീയർ, പ്രോഡക്ട് ടെക്നോളജിസ്റ്റ്, സോഫ്റ്റ്വെയർ സെയിൽസ് സ്പെഷ്യലിസ്റ്റ്, സീനിയർ ക്ളൗഡ് കൺസൾട്ടന്റ്, സീനിയർ സോഫ്റ്ര്വെയർ എൻജിനീയർ, അനലിസ്റ്റ്, ഇൻസൈഡ് പ്രോഡക്ട് സ്പെഷ്യലിസ്റ്റ്, സെക്യൂരിറ്റി സെയിൽസ് എൻജിനീയർ, സീനിയർ അക്കൗണ്ട് എക്സിക്യൂട്ടീവ്, ബൈലിങ്ക്വൽ സീനിയർ അഡ്വൈസർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ് :jobs.dell.com ›വിശദവിവരങ്ങൾക്ക്: jobsindubaie.com
പി.ഡബ്ള്യു.സി
ദുബായിലെ പിഡബ്ള്യുസി കമ്പനിയിൽ കോർ അഷ്വറൻസ് അസിസ്റ്റന്റ് മാനേജർ, കോർ അഷ്വറൻസ് ഡയറക്ടർ, സീനിയർ അസോസിയേറ്റ്, സീനിയർ മാനേജർ, കോർ അഷ്വറൻസ് മാനേജർ, ഓയിൽ ഗ്യാസ് അസിസ്റ്റന്റ് മാനേജർ, സീനിയർ അസോസിയേറ്റ്, ബിഹേവ്യറൽ സ്കിൽസ് ഡയറക്ടർ, റിസപ്ഷനിസ്റ്റ്, ടാക്സ് ലക്ചറർ- മാനേജർ, ഫൈനാൻഷ്യൽ ഇൻസ്ട്രുമെന്റ്സ് സീനിയർ മാനേജർ, ടാക്സ് സർവീസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.pwc.com › careers. വിശദവിവരങ്ങൾക്ക്: jobsindubaie.com.
ബേക്കർ ഹ്യൂഗ്സ്
ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ സർവീസ് കമ്പനിയായ ബേക്കർ ഹ്യൂഗ്സിസ് യു.എ.ഇയിലേക്ക് നിരവധി തസ്തികകളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സിപ്ളസ്പ്ളസ് ഡെവലപ്പർ, ഫുൾ സ്റ്റാക് ഡെവലപ്പർ, സി ഡെവലപ്പർ, ജാവ ഡെവലപ്പർ, സോഫ്ട്വെയർ ടെസ്റ്റ് എൻജിനിയർ, ഫ്രന്റ് എൻഡ് ഡെവലപ്പർ, തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.bhge.com.വിശദവിവരങ്ങൾക്ക്: omanjobvacancy.com
ഖത്തർ ഫൗണ്ടേഷൻ
ഖത്തർ ഫൗണ്ടേഷൻ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സ്പോൺസർഷിപ് മാനേജ്മെന്റ്, ഹെഡ് ഓഫ് ഇമേജിംഗ് സർവീസ്, റേഡിയോളജിസ്റ്റ്, കൗൺസിലർ, ഓപ്പറേഷൻ ഡയറക്ടർ, ഹെഡ് ഒഫ് പ്രോഗ്രാംസ്, എഡ്യുക്കേഷൻ മാനേജർ, ഡാറ്റ അനലിസ്റ്റ് തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :
www.qf.org.qa. വിശദവിവരങ്ങൾക്ക്:omanjobvacancy.com
അഡ്വോക്
അഡ്വോക് (അബുദാബി വെജിറ്റബിൾ ഓയിൽ കമ്പനി )യിൽ സെയിൽസ് മാൻ, ബ്രാൻഡ് മാനേജർ, കെമിസ്റ്റ്, സൂപ്പർവൈസർ, ഫില്ലിംഗ് ആൻഡ് പാക്കേജിംഗ് മാനേജർ, പ്ളാന്റ് ഓപ്പറേറ്റർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, മെക്കാനിക്കൽ ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.advoc.com.
വിശദവിവരങ്ങൾക്ക്:omanjobvacancy.com
അബുദാബി മാൾ
അബുദാബി മാളിൽ കാഷ്യർ, ഓഫീസ് അഡ്മിനിസ്ട്രേറ്റർ, ഇലക്ട്രീഷ്യൻ, ഓഫീസ് ബോയ് കം ഡ്രൈവർ, സെയിൽസ്മാൻ, ക്ളീനർ, എ/സി ടെക്നീഷ്യൻ, എൻജിനീയർ, മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:
www.abudhabi-mall.com.വിശദവിവരങ്ങൾക്ക്: jobsindubaie.com
അബുദാബി എഡ്യൂക്കേഷൻ കൗൺസിൽ
അബുദാബി എഡ്യൂക്കേഷൻ കൗൺസിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എയ്റോഡ്രോം സെക്യൂരിറ്റി സ്പെഷ്യലിസ്ററ്, ലാബ് ടെക്നീഷ്യൻ - കെമിസ്ട്രി, ലാബ് ടെക്നീഷ്യൻ- ഫിസിക്സ്, റേഡിയോളജി ലക്ചറർ, കെമിസ്ട്രി ടീച്ചർ, എഡ്യുക്കേഷണൽ ട്രാൻസലേറ്റർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: jobs.tamm.abudhabi. വിശദവിവരങ്ങൾക്ക്: gulfjobvacancy.com.