കോഴിക്കോട് : ട്രിനിഡാഡ് ആൻഡ് ടുബാഗോ മിഡ്ഫീൽഡർ നാഥാനിയേൽ ജൂഡ് ഗാർഷ്യ ഐ ലീഗ് ക്ളബായ ഗോകുലം എഫ്.സിയുമായി കരാർ ഒപ്പിട്ടു. 26 കാരനായ ഗാർഷ്യ ട്രിനിഡാഡ് ആൻഡ് ടുബാഗോ ദേശീയ ടീമിനായി നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ട്രിനിഡാഡിൽ നിന്ന് ഗോകുലത്തിലെത്തുന്ന മൂന്നാമത്തെ താരമാണ് ഗാർഷ്യ. നേരത്തെ ക്യാപ്ടനും ഗോളടിവീരനുമായ മാർക്കസ് ജോസഫും ആന്ദ്രേ എറ്റീനും ഇവിടെ നിന്ന് ഗോകുലത്തിലെത്തിയിരുന്നു.
ഇൻസ്റ്റഗ്രാമിൽ 100000 ഫോളോവേഴ്സിനെ ലഭിക്കുന്ന ആദ്യ ഐ ലീഗ് ക്ളബ് എന്ന നേട്ടവും ഗോകുലം എഫ്.സിയെ തേടിയെത്തിയിട്ടുണ്ട്.
കാലടി വോളി
തിരുവനന്തപുരം : കാലടി വോളിബാൾ ടൂർണമെന്റിൽ ഇന്ന് നടക്കുന്ന ഡിപ്പാർട്ട്മെന്റ് വിഭാഗം മത്സരത്തിൽ കേരള പൊലീസ് ചെമ്പഴന്തി എസ്.എൻ കോളേജിനെ നേരിടും. ലോക്കൽ ക്ളബ് വിഭാഗത്തിൽ കള്ളിക്കാട് ജി.വി രാജയെ നേരിടും.