ദിവസം ഒരു ഗ്ളാസ് വെള്ളരിക്ക ജ്യൂസ് കുടിക്കൂ. ഉന്മേഷത്തിനൊപ്പം രോഗപ്രതിരോധവും നേടാം. ശരീരത്തിലെ വിഷാംശം പുറന്തള്ളാനും മികച്ചതാണിത്. ആന്റി ഓക്സിഡന്റുകളാണ് ഈ ഗുണങ്ങൾക്ക് കാരണം. വിഷാംശം പുറന്തള്ളുന്നതിലൂടെ കിഡ്നിയുടെയും ലിവറിന്റെയും ആരോഗ്യം ഉറപ്പാക്കുന്നു.
പ്രായത്തെ പ്രതിരോധിക്കുന്നതിനൊപ്പം ചർമ്മത്തിന് തിളക്കം നൽകും. കറുത്ത പാടുകളെയും അകറ്റും. ശരീരത്തെ നിർജലീകരണത്തിൽ നിന്നും സംരക്ഷിക്കാനും കഴിവേറെയാണ് വെള്ളരിക്കാ ജ്യൂസിന്. നാരുകളാൽ സമ്പുഷ്ടമായതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഒപ്പം ദഹനവും എളുപ്പത്തിലാക്കും. വേഗം വിശപ്പകറ്റുന്നതിനാൽ വെള്ളരിക്ക ജ്യൂസ് കുടിച്ച് അമിത ഭക്ഷണം നിയന്ത്രിക്കാം. ഇങ്ങനെ അമിതവണ്ണം അകറ്റാം.
ഒരു ചെറിയ വെള്ളരിക്ക, ഒരു നാരങ്ങ, ഒരു ടേബിൾ സ്പൂൺ ഇഞ്ചി നീര്, രണ്ട് ടീസ്പൂൺ കറ്റാർവാഴ നീര് അരഗ്ലാസ് വെള്ളം എന്നിവ ചേർത്ത് തയാറാക്കിയ ജ്യൂസ് അമിതവണ്ണവും അമിത വയറും അകലാൻ നല്ലതാണ്.