മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കുടുംബത്തിൽ നിന്ന് മാറിത്താമസിക്കും. പ്രവർത്തന പുരോഗതി. സാമ്പത്തിക നേട്ടം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രവർത്തന സന്നദ്ധത. പുതിയ തലങ്ങൾ വന്നുചേരും. പൊതുജന പിന്തുണ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഉപരിപഠനത്തിന് അവസരം. സഹോദര സഹായം. മാതാപിതാക്കളെ സംരക്ഷിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങൾ. ഉൾഭീതി ഒഴിവാകും. കുടുംബത്തിൽ സന്തുഷ്ടിയും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കരാർ ഏർപ്പാടുകൾ നടത്തും. മാതാവിന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കും. ആഭരണം മാറ്റിവാങ്ങും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പ്രലോഭനങ്ങൾ ഒഴിവാക്കും. സൗഹൃദ സംഭാഷണം. പുതിയ കർമ്മമേഖലയ്ക്കുള്ള ആശയം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഭൂമി വില്പന നടപ്പാക്കും. യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടും. നിർദ്ദേശങ്ങൾ സ്വീകരിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രവർത്തന വിജയം. കുടുംബാംഗങ്ങളുടെ ഐക്യം വർദ്ധിക്കും. പുതിയ കർമ്മ പദ്ധതികൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഉല്ലാസയാത്ര നടത്തും. വിശദീകരണം നൽകേണ്ടിവരും. അപകീർത്തി ഒഴിവാക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
പ്രവർത്തനങ്ങൾ പുനരാലോചിക്കും. ചില സംരംഭങ്ങളിൽ നിന്നുപിന്മാറും. ഉദ്യോഗത്തിൽ ഉയർച്ച.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സുഹൃത്തുക്കളോടൊപ്പം ആഘോഷം. ആദർശങ്ങൾ പകർത്തും. ത്യാഗം സഹിക്കേണ്ടിവരും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി) ഭിന്നാഭിപ്രായങ്ങൾ വന്നുചേരും. സമചിത്തതയോടെ പ്രവർത്തിക്കും. കാര്യവിജയം