alpesh-thakur

ന്യൂഡൽഹി: മുൻ ഗുജറാത്ത് കോൺഗ്രസ് എം.എൽ.എയും പിന്നാക്ക വിഭാഗം നേതാവുമായ അൽപേഷ് താക്കൂർ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്നു. ഗുജറാത്തിൽ അടുത്തുതന്നെ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിലാണ് അൽപേഷ് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങുന്നത്. നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച രാധൻപുർ മണ്ഡലത്തിൽ നിന്നുതന്നെയാണ് ഇത്തവണയും അദ്ദേഹം മത്സരിക്കുക.

ഈ വർഷം ജൂലായിലാണ് അൽപേഷ് താക്കൂറും കോൺഗ്രസിലെ മറ്റൊരു നേതാവുമായിരുന്ന ധവാൽ സിംഗ് സലയും കോൺഗ്രസിൽ നിന്നും വിട്ട് ബി.ജെ.പിയുടെ ഭാഗമാകുന്നത്. ഉപതിരഞ്ഞെടുപ്പിൽ അൽപേഷിനൊപ്പം തന്നെ ധവാൽ സിങ്ങും മത്സരിക്കാനായി ഇറങ്ങും. ബയാദ് മണ്ഡലത്തിൽ നിന്നാണ് ധവാൽ സിംഗ് ജനവിധി തേടുക. ഞായാറാഴ്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗത്തിലാണ് 38 നിയമസഭാ സീറ്റുകളിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടത്.