ചാരുംമൂട്: പാചകം ചെയ്യാനായി മുട്ടപൊട്ടിച്ച വീട്ടുകാർ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച. മുട്ടയ്ക്കുള്ളിൽ ഒരു കുഞ്ഞൻ മുട്ട കൂടി ഉണ്ടായിരുന്നു. ചുനക്കര കോമല്ലൂർ ചേനോത്ത് ഹബീബ് റഹ്മാന്റെ വീട്ടിലെ കോഴിയുടെ മുട്ടയാണ് വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായിരിക്കുന്നത്.
മഞ്ഞക്കുരുവിന്റെ ഉള്ളിലാണ് സാധാരണ മുട്ടയുടെ നിറത്തോട് കുടി ഒരു കുഞ്ഞൻ മുട്ട കൂടി കണ്ടത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്.