ന്യൂയോർക്ക്: ലോകത്താകമാനം ആരാധകരുള്ള അമേരിക്കൻ ഗായികയാണ് ക്രിസ്റ്റീന അഗിലേറ. സംഗീതത്തിലൂടെ മാത്രമല്ല തന്റെ വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെയും ആരാധകരെ കൈയിലെടുത്തയാളാണ് ക്രിസ്റ്റീന. എന്നാൽ ലാസ് വെഗാസിലെ സപ്പോസ് സ്റ്റേഡിയത്തിൽ സംഗീത പരിപാടി അവതരിപ്പിക്കാനെത്തിയ ക്രിസ്റ്റീനയ്ക്ക് തന്റെ വസ്ത്രം മൂലം ചെറിയൊരു പണി കിട്ടി. ഗൗൺ മാതൃകയിലുള്ള നീല നിറത്തിലുള്ള വേഷം ധരിച്ചാണ് ക്രിസ്റ്റീന തന്റെ ആരാധകർക്ക് മുന്നിൽ ആടിപ്പാടിയത്.
എക്സ്‌ട്രീം ലോ നെക്ക് രീതിയിലാണ് വസ്ത്രത്തിന്റെ മേൽഭാഗം ഡിസൈൻ ചെയ്തിരുന്നത്. ഇതുമൂലം പരിപാടിക്കിടെ ക്രിസ്റ്റീന തന്റെ മാർവിടത്തിൽ ഒട്ടിച്ചിരുന്ന 'നിപ്പിൾ ടേപ്പ്' പുറത്തായി. എന്നാൽ ആരാധകർക്ക് മുന്നിൽ നാണം കെട്ടിട്ടും പതറാതെ ക്രിസ്റ്റീന തന്റെ പാട്ട് തുടരുകയായിരുന്നു. 'ദ എക്സ് എക്സ്പീരിയൻസ്' എന്ന പേരിൽ അരങ്ങേറിയ ഈ സംഗീത പരിപാടിക്കിടെ നിരവധി വ്യത്യസ്ത വേഷങ്ങളിൽ ക്രിസ്റ്റീന തന്റെ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വാട്ട് എ ഗേൾ വാണ്ട്സ്, കമോൺ ഓവർ ബേബി, ജീനി ഇൻ എ ബോട്ടിൽ എന്നീ സംഗീത ആൽബങ്ങളിലൂടെ പ്രശസ്തയായ ക്രിസ്റ്റീന അഗിലേറ അഞ്ച് തവണ ഗ്രാമി അവാർഡ് നേടിയ ആളാണ്.