kerala-flood-

കൊച്ചി: പ്രളയ ദുരിതാശ്വാസ സഹായം രണ്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടി റിപ്പോർട്ട് 14 ദിവസത്തിനുള്ളിൽ നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇതുവരെ പ്രളയ ദുരിതാശ്വാസം ലഭിച്ചില്ലെന്നാരോപിച്ച് കിട്ടിയ ഹർജികളിലാണ് കോടതിയുടെ നടപടി. ഹൈക്കോടതിയുടെ ലീഗൽ അതോറിറ്റിക്കാണ് ഇത് സംബന്ധിച്ചുള്ള മേൽനോട്ട ചുമതല.

​പഞ്ചായത്ത്-റവന്യൂ വകുപ്പുകള്‍ അർഹതപ്പെട്ടവർക്ക് സഹായം കൈമാറാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും കോടതി ഉത്തരവിട്ടു. അർഹരായ മുഴുവൻ പേർക്കും ധനസഹായം ഉറപ്പാക്കണമെന്നും,​ പ്രളയ സഹായത്തിനുള്ള അപ്പീൽ നടപടി വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശം നൽകി.