ന്യൂഡൽഹി: ബി.എസ് ധനോവ വിരമിച്ചതിന് തൊട്ടുപിന്നാലെ ഇരുപത്തിയാറാമത് വ്യോമസേന മേധാവിയായി രാകേഷ് കുമാർ സിംഗ് ഭദൗരിയ ചുമതലയേറ്റു. വ്യോമസേന ഉപമേധാവിയായിരുന്നു. നാഷണൽ ഡിഫൻസ് അക്കാദമിയിലൂടെ 1980 ലാണ് ആഗ്ര സ്വദേശിയായ ആർ.കെ.എസ് ഭദൗരിയ സേനയിലെത്തിയത്. മോസ്കോയിലെ ഇന്ത്യൻ എംബസിയിലെ എയർ അറ്റാഷേ, ജാഗ്വർ ഫൈറ്റർ സ്ക്വാഡ്രന്റെ തലവൻ, സതേൺ എയർ കമാൻഡിന്റെ കമാൻഡിംഗ് ചീഫ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
Air Chief Marshal Rakesh Kumar Singh Bhadauria, took over as 26th Chief of the Indian Air Force today.
— Indian Air Force (@IAF_MCC) September 30, 2019
He was commissioned into the fighter stream of IAF in Jun 1980. pic.twitter.com/9xH01idY1s
“അന്ന് ഞങ്ങൾ തയ്യാറായിരുന്നു, അടുത്ത തവണയും ഞങ്ങൾ തയ്യാറാകും. ഏത് വെല്ലുവിളിയും, ഏത് ഭീഷണിയും നേരിടാൻ ഞങ്ങൾ തയ്യാറാകും' വ്യോമസേനാ മേധാവിയായി ചുമതലയേറ്റ ശേഷം അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു
ഫെബ്രുവരിയിൽ ബാലകോട്ട് വ്യോമാക്രമണത്തിൽ തകർത്ത ജയ്ഷെ-ഇ-മുഹമ്മദ് ഭീകര ക്യാമ്പുകൾ പാകിസ്ഥാനിൽ വീണ്ടും സജീവമായതായുള്ള റിപ്പോർട്ടുകളെപ്പറ്റി ചോദിച്ചപ്പോൾ “ഞങ്ങൾക്ക് റിപ്പോർട്ടുകളെപ്പറ്റി അറിയാം, ആവശ്യമുള്ളപ്പോൾ ആവശ്യമായ നടപടികൾ ഞങ്ങൾ സ്വീകരിക്കുമെന്ന്' അദ്ദേഹം പറഞ്ഞു.
2016ൽ വ്യോമസേന മേധാവിയായി ചുമതലയേറ്റ ധനോവ, വിരമിക്കുന്നതിന് മുന്നോടിയായി ബി.എസ് ധനോവ ഡൽഹി യുദ്ധസ്മാരകത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
Air Chief Marshal BS Dhanoa was instrumental in planning and executing a successful strike against the terrorist camp near Balakote, which is located across POK, in Pakistan. pic.twitter.com/Li72rU1f45
— Indian Air Force (@IAF_MCC) September 30, 2019