പാട്ടുകളിൽ നിന്നും സിനിമകളിൽ നിന്നുമൊക്കെ കുട്ടികൾ കേൾക്കുന്ന വാക്കാണ് സെക്സ് എന്നത്. മിക്ക കുട്ടികൾക്കും ഇതിനെക്കുറിച്ച് സംശയം ഉണ്ടാകുകയും ചെയ്യും. അതിനെപ്പറ്റി അവർ ചോദിക്കുകയും ചെയ്യും. അങ്ങനെയൊരു ചോദ്യം മകനിൽ നിന്നോ മകളിൽ നിന്നോ ഉണ്ടാകുമ്പോൾ മിക്ക മാതാപിതാക്കളും ദേഷ്യപ്പെടാറുണ്ട്. മക്കളുടെ കുട്ടിത്തം നഷ്ടമായതായി രക്ഷിതാക്കൾക്ക് തോന്നാറുണ്ട്. ഇത്തരം സന്ദർഭങ്ങളുണ്ടായാൽ രക്ഷിതാക്കൾ എന്ത് ചെയ്യണമെന്ന് വീഡിയോയിലൂടെ വിശദമായി പറഞ്ഞു തന്നിരിക്കുകയാണ് മനശാസ്ത്രഞ്ജയായ ഡോക്ടർ നീറ്റ ജോസഫ്.
'നീ അന്വേഷിക്കേണ്ട കാര്യമില്ല എന്ന രീതിയിലുള്ള മറുപടിയാണ് മാതാപിതാക്കൾ നൽകുന്നതെങ്കിൽ പിന്നെ മക്കളുടെ ചിന്ത ഇതിനെപ്പറ്റി തന്നെയായിരിക്കും. അവർ ഇതിനെക്കുറിച്ച് ഗൂഗിളിൽ തപ്പുകയും, സുഹൃത്തുക്കളോട് ചോദിക്കുകയും ചെയ്യും. നമ്മൾ തന്നെ ഇതിന്റെ സംശയം തീർക്കുകയാണെങ്കിൽ എന്ത് ഉണ്ടെങ്കിലും അവർ നമ്മുടെ അടുത്ത് വരും'-ഡോകടർ പറയുന്നു.
'ഇങ്ങനെയൊരു ചോദ്യം കുട്ടിയുടെ ഭാഗത്തുനിന്നുണ്ടായാൽ ദേഷ്യപ്പെടരുത്. അവരോട് സമാധാനപൂർവം ഈ വാക്ക് എവിടെ നിന്നാണ് കേട്ടതെന്ന് ചോദിക്കുക. ഒരു ബയോളജി ടീച്ചറിനെപ്പോലെ ഉത്തരം നൽകുകയാണ് വേണ്ടത്'- ഡോക്ടർ പറഞ്ഞു.
വീഡിയോ കാണാം...