keerthy-suresh

വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് നിർമ്മാതാവും നടനുമായ സുരേഷ്‌ കുമാറിന്റെയും നടി മേനകയുടെയും മകളായ കീർത്തി സുരേഷ് സിനിമാ പ്രേക്ഷകരുടെ മനം കീഴടക്കിയത്. ആദ്യകാല നടി സാവിത്രിയുടെ ജീവിതം തുറന്ന് കാട്ടിയ 'മഹാനടി' എന്ന തെലുങ്ക് ചിത്രത്തിലെ ഉജ്ജ്വല പ്രകടനത്തിലൂടെ കീർത്തിയെത്തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തി.

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കീർത്തി സുരേഷ്. എന്നാൽ ഗോസിപ്പുകൾ ഏറ്റവും കൂടുതൽ വരുന്ന ഒരു മേഖലയാണ് സിനിമ എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. അത്തരത്തിൽ കീർത്തി സുരേഷിനെക്കുറിച്ചും ചില കിംവദന്തികൾ വന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ വരുന്ന ഗോസിപ്പുകളെപ്പറ്റി മനസ് തുറന്നിരിക്കുകയാണ് കീർത്തി. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ ഞാനെന്തിന് പേടിക്കണമെന്ന് താരം ചോദിക്കുന്നു.

' ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കേണ്ടി വരില്ലേയെന്ന് പണ്ട് പലരും ചോദിച്ചിരുന്നു. എന്നാൽ അമ്മ എങ്ങനെയാണോ അഭിനയിച്ചത് അതുപോലെയാകാനാണ് ഞാൻ ആഗ്രഹിച്ചത്. ആ രീതി പിന്തുടരാനാണ് തീരുമാനിച്ചത്. എനിക്ക് അതാണ് കംഫർട്ടബിൾ. ഇന്ന് ഞാൻ ഗ്ലാമറസാകില്ലെന്ന് മനസിലാക്കിയത് പോലെയാണ് എല്ലാവരും പെരുമാറുന്നത്. അതിനാൽത്തന്നെ ആ ചോദ്യമില്ല- കീർത്തി സുരേഷ് പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കീർത്തി മനസ് തുറന്നത്.