പ്രൈവറ്റ് രജിസ്ട്രേഷൻ
2020 - 22 (2019 അഡ്മിഷൻ) വർഷത്തിലെ ബി.എ/ബി.കോം/ബി.എ അഫ്സൽ - ഉൽ - ഉലാമ/ബി.ബി.എ/ബി.കോം അഡിഷണൽ ഇലക്ടീവ് (കോ - ഓപ്പറേഷൻ) എന്നീ വാർഷിക കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന ഒക്ടോബർ ഒന്ന് മുതൽ അപേക്ഷിക്കാം. നവംബർ അഞ്ച് വരെ അപേക്ഷകൾ പിഴ കൂടാതെ സ്വീകരിക്കും.
വൈവ
നാലാം സെമസ്റ്റർ എം.എ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ ഇസ്ലാമിക് ഹിസ്റ്ററി എന്നീ പരീക്ഷകളുടെ വൈവ നാല്, 11 തീയതികളിൽ യൂണിവേഴ്സിറ്റി കോളേജിലും എം.എ സോഷ്യോളജി പരീക്ഷയുടെ വൈവ മൂന്ന്, നാല് തീയതികളിൽ കെ.എൻ.എം ഗവ.കോളേജ്, കാഞ്ഞിരംകുളം, ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസ്, ശ്രീകാര്യം എന്നിവിടങ്ങളിലും എം.എ - എച്ച്.ആർ.എം പരീക്ഷയുടെ വൈവ മൂന്നിന് ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസ്, ശ്രീകാര്യത്തും നടക്കും.
പൊതുപ്രഭാഷണം
മനഃശാസ്ത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യദിനാചരണത്തോടനുബന്ധിച്ച് 'മാനസികാരോഗ്യദർശനം: ഭാരതീയ മനഃശാസ്ത്രത്തിൽ' എന്ന വിഷയത്തിൽ സ്വാമി ഗുരുമുനിനാരായണ പ്രസാദ് നയിക്കുന്ന പൊതുപ്രഭാഷണം ഇന്ന് രാവിലെ പത്തിന് കാര്യവട്ടം കാമ്പസ് ബോട്ടണി സെമിനാർ ഹാളിൽ നടത്തും.
താത്പര്യമുളളവർക്ക് പങ്കെടുക്കാം.
എൻ.എസ്.എസ് അവാർഡുകൾ പ്രഖ്യാപിച്ചു
2018 – 19 വർഷത്തെ സർവകലാശാല എൻ.എസ്.എസ് അവാർഡുകൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച കോളേജായി കൊല്ലം ശ്രീ നാരായണ കോളേജും പ്രോഗ്രാം ഓഫീസറായി അതേ കോളേജിലെ ഡോ. എസ് വിഷ്ണുവും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച എൻ.എസ്.എസ് യൂണിറ്റുകളായി എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ്, പാങ്ങോട് മന്നാനിയാ കോളേജ്, ആലപ്പുഴ സനാതന ധർമ്മ കോളേജ്, നിലമേൽ എൻ.എസ്.എസ് കോളേജ്, കായംകുളം എം.എസ്.എം കോളേജ്, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് എന്നീ കോളേജുകൾ തിരഞ്ഞെടുക്കപ്പെട്ടു. പ്രോഗ്രാം ഓഫീസർമാരായി ഡോ. ഗംഗ ജി (എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ്), ശ്രീ ജെ അസീം (പാങ്ങോട് മന്നാനിയാ കോളേജ്), ഡോ. ജെ വീണ (ആലപ്പുഴ സനാതന ധർമ്മ കോളേജ്), ശ്രീ രതീഷ് ജെ (നിലമേൽ എൻ.എസ്.എസ് കോളേജ്), ശ്രീ ടി നിഷാദ് (കായംകുളം എം.എസ്.എം കോളേജ്), ശ്രീമതി വിജയലക്ഷ്മി ആർ (ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ്) എന്നിവർ
തിരഞ്ഞെടുക്കപ്പെട്ടു.
സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കുളള പ്രോത്സാഹന സമ്മാനത്തിന് മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജ്, കൊട്ടിയം - ഡോ.അർച്ചന വി.പി, ശ്രീനാരായണ കോളേജ്, ശിവഗിരി - ലക്ഷ്മി എസ്.ധരൻ, ബേബി ജോൺ മെമ്മോറിയൽ ഗവ.കോളേജ് ചവറ - ഡോ.ഗോപകുമാർ ജി, ഗവ.ലോ കോളേജ്, തിരുവനന്തപുരം - കൃഷ്ണകുമാർ ജി, സെന്റ് സ്റ്റീഫൻസ് കോളേജ്, പത്തനാപുരം - ഷാരോൺ എസ്, എൻ.എസ്.എസ് കോളേജ്, പന്തളം - ഡോ. സി. പ്രദീപ് കുമാർ എന്നിവർക്ക് ലഭിച്ചു.
വിഷ്ണു എസ് (ഗവ.സംസ്കൃത കോളേജ്, തിരുവനന്തപുരം), വിശാഖ് വി.എസ് (കേരള സർവകലാശാല കാര്യവട്ടം കാമ്പസ്), വിന്ദുജ പി.എസ് (സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല), ആഷിക് സഫർ (മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജ്, കൊട്ടിയം), സ്നേഹ സുരേഷ് ഡി.എസ് (ഗവ.കോളേജ്, നെടുമങ്ങാട്), അജിമിനാസ് എൻ (ബേബി ജോൺ മെമ്മോറിയൽ ഗവ.കോളേജ് ചവറ), പുണ്യ എ.പി (ആൾ സെയിന്റ്സ് കോളേജ്, തിരുവനന്തപുരം), സ്വേത എസ്. ബാബു (എ.ജെ കോളേജ്, തോന്നയ്ക്കൽ), നൗഫിയ എൻ (സെന്റ് സ്റ്റീഫൻസ് കോളേജ്, പത്തനാപുരം), ദൃശ്യ ഉണ്ണി.എസ് (കായംകുളം എം.എസ്.എം കോളേജ്), ആതിര എൻ.എം (എൻ.എസ്.എസ് കോളേജ്, കരമന), ശരത്.എസ് (ശ്രീ.നാരായണ കോളേജ്, ചെമ്പഴന്തി), ദേവിക അമർനാഥ് (ഗവ.വനിതാ കോളേജ്, തിരുവനന്തപുരം), അനീസ ബീവി.ഇ (പാങ്ങോട് മന്നാനിയാ കോളേജ്), കാർത്തിക.ഡി (ശ്രീനാരായണ കോളേജ്, കൊല്ലം), അനഘ മുരളീധരൻ (എൻ.എസ്.എസ് കോളേജ്, പന്തളം) എന്നിവർ മികച്ച എൻ.എസ്.എസ് വോളണ്ടിയർമാരായി തിരഞ്ഞെടുക്കപ്പെട്ടു. ജ്യോതിസ് രാജ് (സെന്റ് ഗ്രീഗോറിയോസ് കോളേജ്, കൊട്ടാരക്കര), അജ്മൽ.എ (ഡോൺ ബോസ്കോ കോളേജ്, കൊട്ടിയം), അഖിൽ സി.ആർ (ഇമ്മാനുവേൽ കോളേജ്, വാഴിച്ചൽ), കിരൺ.എസ്.നാഥ് (എൻ.എസ്.എസ് കോളേജ്, നിലമേൽ), അനഘ.വി (ഗവ. ലാ കോളേജ്, തിരുവനന്തപുരം), അമൃത.എ (ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ്), അനന്തു.എ (കെ.ടി.സി.ടി കോളേജ്, കല്ലമ്പലം), റോഷൻ റോബർട്ട് (സെന്റ് സേവിയേഴ്സ് കോളേജ്, തുമ്പ) എന്നീ വോളണ്ടിയർമാർ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കുളള പ്രോത്സാഹന സമ്മാനത്തിന് അർഹരായി.