kaumudy-news-headlines

1. നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രോണായിയുടേത് ആത്മഹത്യ എന്ന് സി.ബി.ഐ കുറ്റപത്രം. നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിനെ കുറ്റവിമുക്തന്‍ ആക്കിയ സി.ബി.ഐ, നടപടിയെ ന്യായീകരിക്കുന്നത് തെളിവില്ല എന്ന പരാമര്‍ശത്തോടെ. വൈസ് പ്രിന്‍സിപ്പള്‍ എന്‍ ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ സി.പി പ്രവീണ്‍ എന്നിവര്‍ക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. എറണാകുളം സി.ജെ.എം കോടതിയില്‍ ആണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.


2. അതേസമയം, സി.ബി.ഐ കുറ്റപത്രത്തില്‍ പ്രതിഷേധം അറിയിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജ. സത്യാവസ്ഥ സുപ്രീംകോടതിയെ അറിയിക്കും. കൃഷ്ണദാസ് അറിയാതെ ഒന്നും നടക്കില്ലെന്നും അമ്മ പ്രതികരിച്ചു. 2017 ജനുവരി 6നാണ് ജിഷ്ണുവിനെ കോളേജ് ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സി.ബി.ഐ ഏറ്റെടുത്തത് സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ 5 പേരെ പ്രതികളായി കണ്ടെത്തി ഇരുന്നു.
3. പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്. അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ച എന്ന് കോടതി. സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്ക്. കേസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ടായത് സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ടത് കൊണ്ട് എന്ന് കോടതി നിരീക്ഷണം. നിലവിലെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നാല്‍ ആരും ശിക്ഷിക്കപ്പെടില്ല എന്നും ഒന്നാം പ്രതിയുടെ മൊഴി വേദവാക്യമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചു എന്നും കോടതി. ഫോറന്‍സിക് സര്‍ജന്റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ല. കുറ്റക്കാരെ അറസ്റ്റ് ചെയ്തതല്ല, അവര്‍ കീഴടങ്ങിയത് ആണ് എന്നും ഹൈക്കോടതി നിരീക്ഷണം. കേസ് സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കൃപേഷിന്റെ അച്ഛന്‍. കോടതിയ്ക്ക് നന്ദി എന്ന് പ്രതികരണം. കഴിഞ്ഞ ഫെബ്രുവരി 17ന് ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്
4. സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായി നിയമനം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. സംസ്ഥാന സര്‍ക്കാര്‍ മൂന്നു വട്ടം സസ്‌പെന്‍ഡ് ചെയ്ത ഡി.ജി.പി ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ച് എടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂലായില്‍ ആണ് ഉത്തരവിട്ടത്
5. പൊലീസില്‍ ഒഴിവില്ല എങ്കില്‍ തത്തുല്യമായ തസ്‌കിയില്‍ നിയമിക്കണം എന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ച് ഇരുന്നു. എന്നാല്‍ ഒന്നര മാസം ആയിട്ടും സര്‍ക്കാര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇപ്പോഴത്തെ നിയമനം, ജേക്കബ് തോമസ് വീണ്ടും നിയമ നടപടികളിലേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് എന്നും സൂചനയുണ്ട്. തന്റെ സീറനിയോറിറ്റിയും കേഡര്‍ റൂള്‍സും അനുസരിച്ചുള്ള നിയമനം ആണ് നല്‍കുന്നത് എങ്കില്‍ പരിഗണിക്കാം എന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. അതിനാല്‍ ഈ നിയമനം ജേക്കബ് തോമസ് അംഗീകരിക്കുമോ എന്നത് വ്യക്തമല്ല.
6. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സാമ്പത്തിക തിരിമറിയില്‍ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. കേസിലെ പ്രതികള്‍ പണം വകമാറ്റിയതിന്റെ തെളിവുകള്‍ പുറത്ത്. കേസിലെ പ്രതിയായ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റിയത് 73 ലക്ഷത്തില്‍ ഏറെ രൂപ. കേസിലെ മറ്റ് പ്രതികളും യു.എന്‍.എ ഭാരവാഹികളും ചേര്‍ന്ന് സംഘടനാ ഫണ്ടില്‍ നിന്നും വകമാറ്റിയത് ആണ് ഈ തുക
7. കേസിലെ രണ്ടാം പ്രതിയും യു.എന്‍.എ സംസ്ഥാന പ്രസിഡന്റും ആയ ഷോബി ജോസഫ് 4,28,311 രൂപ ആണ് ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്നയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. യു.എന്‍.എയുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഷബ്നയുടെ അക്കൗണ്ടിലേക്ക് മാറ്റിയത് 2,98000 രൂപ എന്നും രേഖകള്‍. കേരളത്തില്‍ ഷബ്നയ്ക്ക് അക്കൗണ്ടുള്ള മറ്റ് ബാങ്കുകളിലും സമാന രീതിയില്‍ പണം എത്തിയിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം
8. ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് ജാമ്യമില്ല. ഡല്‍ഹി ഹൈക്കോടതി നടപടി, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത ഉണ്ടെന്ന നിരീക്ഷണത്തോടെ. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഇല്ലെങ്കിലും ചിദംബരം സാക്ഷികളെ സ്വാധീനിച്ചേക്കാം എന്ന് പരാമര്‍ശം. ഇത് രണ്ടാം തവണ ആണ് കേസില്‍ പി. ചിദംബരത്തിന് കോടതി ജാമ്യം നിഷേധിക്കുന്നത്. ഐ.എന്‍.എക്സ് മീഡിയ കേസില്‍ ആഗസ്റ്റ് 21ന് അറസ്റ്റില്‍ ആയ ചിദംബരം നിലവില്‍ തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുക ആണ്. സി.ബി.ഐ ആവശ്യ പ്രകാരം ഒകേ്ടാബര്‍ 3വരെ ആണ് കോടതി ചിദംബരത്തിന്റെ ജാമ്യം നീട്ടി ഇരിക്കുന്നത്
9. പാകിസ്ഥാന് താക്കീതുമായി ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് രംഗത്ത്. ഇനി ഒളിച്ചു കളിക്കില്ലെന്നും വേണ്ടി വന്നാല്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനോട് ഏറ്റുമുട്ടാന്‍ തയ്യാര്‍ എന്നും പ്രഖ്യാപനം. ഇന്ത്യയ്ക്ക് അതിര്‍ത്തി കടന്ന് പോവേണ്ടി വന്നാല്‍ ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലും. ചിലപ്പോള്‍ രണ്ട് വഴിയും തിരഞ്ഞെടുക്കും എന്നും കരസേനാ മേധാവി. പാകിസ്ഥാന്‍ അന്തരീക്ഷം വികലം ആക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രം ആയിരിക്കും എന്നും മിന്നലാക്രമണം ഒരു സന്ദേശം ആണെന്നും കൂട്ടിച്ചേര്‍ക്കല്‍
10. ഒരു യുദ്ധം ഉണ്ടായാല്‍ ആണവ ആയുധം ഉപയോഗിക്കും എന്ന പാകിസ്ഥാന്റെ വാദത്തെ അന്താരാഷ്ട്ര സമൂഹം അനുവദിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ആണവായുധം യുദ്ധത്തിന് വേണ്ടി അല്ലെന്നും പ്രതിരോധത്തിന് ഉള്ളത് ആണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ഭീകര വാദത്തിന് പാകിസ്ഥാന്‍ പിന്തുണ നല്‍കുന്നു. ഇന്ത്യയുമായി നിഴല്‍ യുദ്ധം നടത്താനാണ് പാക് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിപിന്‍ റാവത്തിന്റെ പ്രതികരണം