
ന്യൂഡൽഹി∙ കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാൻ ഒഴിവാക്കി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന് ക്ഷണം. സിഖ് സമുദായത്തിൽപ്പെട്ട ആളായതുകൊണ്ടാണ് മൻമോഹൻസിംഗിനെ ക്ഷണിക്കുന്നതെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി വ്യക്തമാക്കി. എന്നാൽ ഉദ്ഘാടനത്തിനുള്ള പാകിസ്ഥാന്റെ ക്ഷണം മൻമോഹന്‍ സിംഗ് സ്വീകരിക്കില്ല. വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ചേ തീരുമാനമുള്ളെന്നാണ് മൻമോഹൻ സിംഗുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.. സിഖ് മത സ്ഥാപകൻ ഗുരുനാനാക്കിന്റെ 550–ാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി നവംബർ ഒൻപതിനാണ് കർതാർപുർ ഇടനാഴി ഇന്ത്യൻ സന്ദർശകർക്കായി പാക്കിസ്ഥാൻ തുറന്നുകൊടുക്കുന്നത്.
കർതാർപുർ ഇടനാഴിയുടെ . വർണാഭമായ ഉദ്ഘാടന ചടങ്ങിലേക്ക് ഇന്ത്യയുടെ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഞങ്ങൾ ക്ഷണിക്കുകയാണ്. ഔദ്യോഗിക ക്ഷണക്കത്ത് അദ്ദേഹത്തിന് പാക്കിസ്ഥാൻ ഉടൻ അയയ്ക്കും.’– പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞു. ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന പാക്കിസ്ഥാനിലെ ദർബാർ സാഹിബ്, ഇന്ത്യൻ തീർഥാടകർക്കു സന്ദർശിക്കാനുള്ള സൗകര്യം ഒരുക്കുകയാണെന്നും ഗുരുനാനാക്കിന്റെ ജന്മദിനത്തിൽ ഇവിടേക്കെത്തുന്ന തീർത്ഥാടകരെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.