തിരുവന്തപുരം: ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട തീയ്യതി അവസാനിച്ചതോടെ മുന്നണികൾക്ക് തലവേദനയായി അപരന്മാർ. വട്ടിയൂർകാവ് മണ്ഡലത്തിൽ യു.ഡി.എഫിനും ബി.ജെ.പിക്കുമാണ് അപരന്മാർ ഭീഷണിയായി വരുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കാൻ സാദ്ധ്യതയുള്ള വട്ടിയൂർക്കാവിൽ അമരന്മാർ പിടിക്കുന്ന വോട്ടുകൾ നിർണായകമാണ്. ബി.ജെ.പി സ്ഥാനാർത്ഥിയായ എ. സുരേഷിന് അപരനായി എസ്.എസ് സുരേഷാണ് രംഗത്തെുള്ളത്.
യു.ഡി.എഫിന് നിർണായകമായ വട്ടിയൂർക്കാവിൽ കെ. മോഹൻ കുമാറിനെയാണ് സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത്. കെ. മോഹൻ കുമാറിന് അപരനായി എ മോഹൻകുമാറും മത്സരരംഗത്തുണ്ട്. മാത്രമല്ല എറണാകുളത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കും യു.ഡി.എഫ് സ്ഥാനാർത്ഥിക്കും അപരന്മാറുണ്ട്. മനു റോയിക്കെതിരെ കെ.എം മനുവും ടി.ജെ വിനോദിനെതിരെ എ.പി വിനോദുമാണ് മത്സരരംഗത്തുള്ളത്.
എറണാകുളം നിയമസഭ ഉപതിരഞ്ഞെടുപ്പിൽമത്സരിക്കാന്‍ 11 സ്ഥാനാർത്ഥികളാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. സമാജ് വാദി ഫോർവേഡ് ബ്ലോക്ക് സ്ഥാനാർത്ഥി അബ്ദുള്‍ ഖാദർ വാഴക്കാല, ബി.ജെ.പി. സ്ഥാനാർത്ഥി സി.ജി.രാജഗോപാൽ, ബി.ജെ.പി ഡമ്മി സ്ഥാനാർത്ഥി ബാലഗോപാല ഷേണായ്, യുണൈറ്റഡ് കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥി ബോസ്‌കോ കളമശ്ശേരി, സ്വതന്ത്രൻ ജെയ്‌സണ്‍ തോമസ് എന്നിവർ കളക്ടറേറ്റിൽ റിട്ടേണിങ് ഓഫീസര്‍ മുമ്പാകെ പത്രിക സമർപ്പിച്ചു. പത്രികകളുടെ സൂക്ഷ്മപരിശോധന ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാവുന്ന അവസാന തീയതി ഒക്ടോബർ മൂന്നും സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുന്നത് നാലാം തിയ്യതിയുമാണ്