ബിഗ് സ്ക്രീനിൽ നിന്ന് മിനിസ്ക്രീനിൽ എത്തി തിളങ്ങുന്ന താരമായി വളർന്ന നടിയാണ് രേഖ. പരസ്പരം എന്ന സീരിയലാമ് രേഖയെ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.. ഇതിനോടകം നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളിലാണ് രേഖ അഭിനയിച്ചത്. തന്റെ കുടുംബജീവിതത്തെക്കുറിച്ചും തനിക്കെതിരെയുള്ള ഗോസിപ്പുകളെക്കുറിച്ചും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം മനസുതുറന്നു..
കിടന്നുറങ്ങുകയാണെങ്കിൽ പോലും താൻ വിവാഹം കഴിച്ചെന്നാണ് വാർത്തകൾ വരുന്നത് എന്നാണ് നടി പറയുന്നത്.
തന്നെക്കുറിച്ച് വരുന്ന വാർത്തകളുടെ അടിയിൽ വരുന്ന കമന്റുകൾ വായിക്കാറുണ്ടെന്നും ചിലത് വായിക്കുമ്പോൾ സങ്കടം വരും എന്നുമാണ് രേഖ പറയുന്നത്.
''ഞാൻ പോലും അറിയാത്ത പല വാർത്തകളും എന്നെ പറ്റി വരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ യു ട്യൂബ് നോക്കും. കാരണം ഞാൻ കിടന്ന് ഉറങ്ങുവാണെങ്കിൽ കൂടി എന്നെ പറ്റി പറയുന്നത് ഞാൻ വേറെ കല്യാണം കഴിച്ചു എന്നാണ്. കൂട്ടുകാർ വിളിച്ചു ചോദിക്കുമ്പോൾ, നിങ്ങൾ എന്തിനു ടെൻഷന്‍ അടിക്കണം ഞാൻ ഈ വീട്ടിൽ തന്നെ ഉണ്ട് എന്ന് നിങ്ങൾക്ക് അറിയില്ലേ എന്ന് ചോദിക്കും. എന്തെങ്കിലും അപവാദകഥകൾ വന്നിട്ടുണ്ടെങ്കിൽ അതിന്റെ കമന്റ്‌സ് വായിക്കും ചിലത് വായിക്കുമ്പോൾ സങ്കടം തോന്നും. ചിലപ്പോൾ ഒന്ന് രണ്ടു തുള്ളി കണ്ണുനീർ പോകുമായിരിക്കും, എന്നാൽ പിന്നീട് ഞാൻ എന്റെ പണി നോക്കും''.രേഖ പറഞ്ഞു. ഇപ്പോൾ 37 വയസാണെന്നും ഇതുവരെ കൂടുതൽ കേട്ട ഇരട്ടപ്പേര് 'കൂടുതൽ കല്യാണം കഴിച്ചവൾ' എന്നാണെന്നും അവര്‍ പറയുന്നു.