news

ജിഷ്ണുവിന്റെത് ആത്മഹത്യ തന്നെ

1. നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രോണായിയുടേത് ആത്മഹത്യ എന്ന് സി.ബി.ഐ കുറ്റപത്രം. നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിനെ കുറ്റവിമുക്തന്‍ ആക്കിയ സി.ബി.ഐ, നടപടിയെ ന്യായീകരിക്കുന്നത് തെളിവില്ല എന്ന പരാമര്‍ശത്തോടെ. വൈസ് പ്രിന്‍സിപ്പള്‍ എന്‍ ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ സി.പി പ്രവീണ്‍ എന്നിവര്‍ക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. എറണാകുളം സി.ജെ.എം കോടതിയില്‍ ആണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.
2. അതേസമയം, സി.ബി.ഐ കുറ്റപത്രത്തില്‍ പ്രതിഷേധം അറിയിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജ. സത്യാവസ്ഥ സുപ്രീംകോടതിയെ അറിയിക്കും. കൃഷ്ണദാസ് അറിയാതെ ഒന്നും നടക്കില്ലെന്നും അമ്മ പ്രതികരിച്ചു. 2017 ജനുവരി 6നാണ് ജിഷ്ണുവിനെ കോളേജ് ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സി.ബി.ഐ ഏറ്റെടുത്തത് സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ 5 പേരെ പ്രതികളായി കണ്ടെത്തി ഇരുന്നു.




1. കേരളത്തിലെ വന്‍കിട ക്വാറി ഉടമകള്‍ക്ക് തിരിച്ചടി നല്‍കി സുപ്രീംകോടതി ഉത്തരവ്. 15 ഏക്കറില്‍ കൂടുതല്‍ വിസ്തൃതിയുള്ള കരിങ്കല്‍ ക്വാറികളെ വ്യാവസായിക ഭൂമിയായി പരിഗണിക്കാന്‍ ആകില്ലെന്ന് സുപ്രീംകോടതി. ഭൂപരിഷ്‌കരണത്തില്‍ വ്യാവസായിക ഭൂമിക്കുള്ള ഇളവ് ക്വാറികള്‍ക്ക് കിട്ടില്ല എന്നും സുപ്രീംകോടതി അറിയിച്ചു. ഇതോടെ 15 ഏക്കറില്‍ കൂടുതല്‍ ഉള്ള ക്വാറികള്‍ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാന്‍ ആകില്ല. പുതിയ ക്വാറികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ ചൊല്ലി പ്രതിപക്ഷം ആരോപണം ഉയര്‍ത്തി ഇരുന്നു. 2018ലെ പ്രളയത്തിന് ശേഷം സര്‍ക്കാര്‍ 119 ക്വാറികള്‍ക്ക് അനുമതി നല്‍കി എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്.
3. പ്രളയ ദുരിതാശ്വാസ ധനസഹായം 2 ആഴ്ചയ്ക്ക് ഉള്ളില്‍ കൊടുത്ത് തീര്‍ക്കണം എന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം ഉറപ്പാക്കണം. നടപടി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് രണ്ടാഴ്ച്ചയ്ക്ക് അകം നല്‍കണം. റവന്യൂ പഞ്ചായത്ത് വകുപ്പുകളുടെ സഹായത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സ്ഥിരം ലോക് അദാലത്ത് വഴി പ്രളയം സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കണം എന്നും ഹൈക്കോടതി.
4. പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.പി.എം നേതാക്കള്‍ക്ക് പങ്ക് എന്ന് ഹൈക്കോടതി നിരീക്ഷിച്ചതോടെ സര്‍ക്കാരിന് എതിരെ പ്രതിപക്ഷം രംഗത്ത്. അട്ടിമറി ശ്രമം പുറത്ത് വന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉള്ള ഗൂഢാലോചന പുറത്ത് വന്നു. മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശം ഇല്ല. അപ്പീലിന് പോകാന്‍ ആണ് ശ്രമം എങ്കില്‍ ജനം പ്രതികരിക്കും എന്നും ചെന്നിത്തല. ഹൈക്കോടതി വിധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനം ഒഴിയണം എന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊലപാതക രാഷ്ട്രീയത്തിന് എതിരായ നിയമ പോരാട്ടമാണ് നടത്തിയത് എന്നും മുല്ലപ്പള്ളി. നിലവിലെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതോടെ ആണ് കേസ് സി.ബി.ഐയ്ക്ക് വിട്ട് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്.
5. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് സി.ബി.ഐയ്ക്ക് വിട്ടത്. ഏപ്രിലില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രവും ഹൈക്കോടതി റദ്ദാക്കി. രണ്ട് യുവാക്കള്‍ അതിക്രൂരമായി കൊല്ലപ്പെട്ട കേസാണ് ഇത് എന്ന് ഓര്‍മിപ്പിച്ച കോടതി കേസില്‍ ഗൗരവ പൂര്‍ണവും കാര്യക്ഷമവും ആയ അന്വേഷണം നടന്നിട്ടില്ല എന്നും നിരീക്ഷിച്ചു. കേസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ടായത് സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ടത് കൊണ്ട് എന്ന് കോടതി. നിലവിലെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നാല്‍ ആരും ശിക്ഷിക്കപ്പെടില്ല എന്നും ഒന്നാം പ്രതിയുടെ മൊഴി വേദവാക്യമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചു എന്നും കോടതി.
6. ഫോറന്‍സിക് സര്‍ജന്റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ല. കുറ്റക്കാരെ അറസ്റ്റ് ചെയ്തതല്ല, അവര്‍ കീഴടങ്ങിയത് ആണ് എന്നും ഹൈക്കോടതി നിരീക്ഷണം. കേസ് സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കൃപേഷിന്റെ അച്ഛന്‍. കോടതിയ്ക്ക് നന്ദി എന്ന് പ്രതികരണം. കഴിഞ്ഞ ഫെബ്രുവരി 17ന് ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം ഇരുവരെയും തടഞ്ഞു നിറുത്തി ആക്രമിക്കുക ആയിരുന്നു.
7. കാസര്‍കോഡ് ജില്ലയില്‍ നിന്നും ഭീകര സംഘടനയായ ഐ.എസില്‍ ചേര്‍ന്നവരില്‍ എട്ടു പേരും കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ സ്ഥിരീകരണം. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ യു.എസ് സൈന്യം നടത്തിയ വ്യോമ ആക്രമണത്തില്‍ ആണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇത് ആദ്യമായാണ് അഫ്ഗാനില്‍ ഐ.എസില്‍ ചേര്‍ന്നവര്‍ കൊല്ലപ്പെട്ടതായുള്ള എന്‍.ഐ.എ സ്ഥിരീകരണം. നേരത്തേ, ഇവരുടെ മരണം സംബന്ധിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു എങ്കിലും എന്‍.ഐ.എ സ്ഥിരീകരിച്ചിരുന്നില്ല. കൂടുതല്‍ നടപടികള്‍ക്കായി എന്‍.ഐ.എ അഫ്ഗാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
8. സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായി നിയമനം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. സംസ്ഥാന സര്‍ക്കാര്‍ മൂന്നു വട്ടം സസ്‌പെന്‍ഡ് ചെയ്ത ഡി.ജി.പി ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ച് എടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂലായില്‍ ആണ് ഉത്തരവിട്ടത്
9. പൊലീസില്‍ ഒഴിവില്ല എങ്കില്‍ തത്തുല്യമായ തസ്‌കിയില്‍ നിയമിക്കണം എന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ച് ഇരുന്നു. എന്നാല്‍ ഒന്നര മാസം ആയിട്ടും സര്‍ക്കാര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല