romantic-movie-
ROMANTIC MOVIE

തെലുങ്കുചിത്രം റൊമാന്റിക്കിന്റെ പോസ്റ്റർ വിവാദത്തിലേക്ക്. അർദ്ധനഗ്നയായി നായകനെ ആലിംഗനം ചെയ്യുന്ന നായികയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. സംവിധായകൻ രാംഗോപാൽ വർമ്മയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്.

യുവതാരങ്ങളായ ആകാശ് പുരി, ക്രിതിക ശർമ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. അർധഗ്നയായ നായികയുടെ ദൃശ്യം ഉൾപ്പെടുത്തിയ പോസ്റ്ററിനെ അനുകൂലിച്ചും വിമർസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. അനിൽ പദൂരിയാണ് ചിത്രത്തിന്റെ സംവിധായകൻ.

പുരി ജഗന്നാഥ്, നടി ചാർമി കൗർ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗോവ, മുംബൈ എന്നിവിടങ്ങളിലായി സിനിമയുടെ രണ്ടു ഷെഡ്യൂളുകൾ ചിത്രീകരിച്ചു. സുനിൽ കശ്യപാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം- നരേഷ്.

Romance is always intense and here is #ROMANTIC First Look

Starring @ActorAkashPuri and #ketikasharma

A @purijagan @Charmmeofficial Production

Directed by @anilpaduri @PuriConnects #PCFilm pic.twitter.com/GdTtHTA06u

— BARaju (@baraju_SuperHit) September 30, 2019