തിരുവനന്തപുരം∙ പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭരണകക്ഷി തന്നെ കൊലപാതകം ആസൂത്രണം ചെയ്യുകയും ഭരണകൂടം കൊലപാതകികൾക്ക് സംരക്ഷണം നൽകുകയും ചെയ്താൽ ജനങ്ങൾക്ക് എങ്ങനെ നിർഭയമായി ജിവിക്കാനാവുമെന്ന് അദ്ദേഹം ചോദിച്ചു. കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുക വഴി മുഖ്യമന്ത്രി കൊടുംകുറ്റമാണ് ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു..
കേസിൽ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളെ ഹൈക്കോടതി തകർത്തെറിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി ഒരു നിമിഷം ഇനി അധികാരത്തിൽ തുടരാതെ സ്ഥാനമൊഴിയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.