ഭംഗിയേറിയ ചെറി, കഴിക്കുന്നയാളുടെ സൗന്ദര്യം മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്. നിത്യവും ചെറി കഴിക്കുന്നതിലൂടെ മുഖക്കുരു, കറുത്ത പാടുകൾ എന്നിവയകറ്റാം, ചർമ്മത്തിന് മാർദ്ദവവും നിറവും വർദ്ധിപ്പിക്കാനും മികച്ചത്. ഇതിലുള്ള ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളാണ് ചർമ്മ രോഗങ്ങളെ പ്രതിരോധിക്കുന്നത്.
വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ്, മാംഗനീസ് മുതലായവ ധാരാളം അടങ്ങിയിട്ടുണ്ട് ചെറിയിൽ. ഇരുമ്പ് വിളർച്ചയകറ്രി ചർമ്മത്തിന് രക്തപ്രസാദം നൽകുമ്പോൾ വിറ്റാമിൻ സി ചർമ്മത്തിന്റെ ചുളിവുകൾ അകറ്റി യൗവനം നിലനിറുത്താൻ സഹായിക്കുന്നു.
ചെറിയുടെ നീര് തേനിലോ പനിനീരിലോ തൈരിലോ ചേർത്ത് മുഖത്ത് പുരട്ടുന്നതിലൂടെ കരിവാളിപ്പ്, ചർമ്മത്തിലെ കറുത്ത പാടുകൾ, ചുളിവുകൾ എന്നിവയകറ്റി സൗന്ദര്യവും നിറവും വർദ്ധിപ്പിക്കാം . വരണ്ട ചർമ്മമുള്ളവർ ഒരു ടീസ്പൂൺ ഒലിവെണ്ണ കൂടി ചേർത്ത് പുരട്ടുന്നത് ചർമ്മത്തിന് മാർദ്ദവവും തിളക്കവും നൽകും.