ak47

മുംബയ് : മഹാരാഷ്ട്രയിലെ പാല്‍ഘറിൽ വൻആയുധ ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആയുധങ്ങളും മയക്കുമരുന്നും ഉൾപ്പടെ 13 കോടി രൂപയുടെ വസ്തുക്കളാണ് പിടികൂടിയത്.

മൂന്ന് എ..കെ. 47 തോക്കുകൾ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെടുത്തതെന്നാണ് വിവരം. 80 ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

മുംബയ്ൽ നിര്‍മിച്ചതും വിവിധ തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്തതുമായ ആയുധങ്ങളാണ് ഇവയെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത്- മഹാരാഷ്ട്ര അതിർത്തിയില്‍ പൊലീസ് പരിശോധന കർശനമാക്കി. ജാഗ്രതാ നിർദേശവും നല്‍കിയിട്ടുണ്ട്.