
ഗാന്ധി കുടുംബം
ഗാന്ധിജിയുടെ കുടുംബത്തിന്റെ ആറ് തലമുറകൾക്ക് മുൻപുള്ള ചില വിവരങ്ങൾ മാത്രമാണ് ലഭ്യം. ഗാന്ധി കുടുംബത്തിൽപ്പെട്ട ഒരാൾ ലാൽജി ഗാന്ധി, എന്ന വ്യക്തിയായിരുന്നു പോർബന്തറിൽ ദിവാനു കീഴിൽ ജോലി ചെയ്തിരുന്നു.
ഉത്തംചന്ദ് ഗാന്ധിയായിരുന്നു മഹാത്മാ ഗാന്ധിയുടെ മുത്തച്ഛൻ. കരംചന്ദ് ഗാന്ധിയുടെയും പുത്ലി ബായിയുടെയും മൂന്ന് മക്കളിൽ ഇളയവനായിട്ടാണ് മഹാത്മാഗാന്ധിയുടെ ജനനം.
ഗാന്ധിജിയെക്കുറിച്ചുള്ള ചില പുസ്തകങ്ങൾ
ഐ ഫോളോ മഹാത്മ - കെ.എം. മുൻഷി
വെയ്റ്റിംഗ് ഫോർ മഹാത്മ - ആർ.കെ. നാരായൺ
ഇൻ സേർച്ച് ഒഫ് ഗാന്ധി - റിച്ചാർഡ് ആറ്റൻ ബറോ
ഗാന്ധി എ ലൈഫ് റിവൈസ്ഡ് - കൃഷ്ണ കൃപലാനി
ഗാന്ധിജിയുടെ രചനകൾ
ഹിന്ദ് സ്വരാജ് ഓർ ഇന്ത്യൻ ഹോം റൂൾ
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
ആൾ മെൻ ആർ ബ്രദേഴ്സ്
അനാസക്തി യോഗം
ഡിസ്കോഴ്സ് ഓൺ ഗീത
കേരളത്തിൽ
1920 ആഗസ്റ്റിലാണ് ഗാന്ധിജി ആദ്യമായി കേരളത്തിലെത്തുന്നത്. കോഴിക്കോട്ടെത്തിയ അദ്ദേഹം കടപ്പുറത്ത് പ്രസംഗിച്ചു. ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദർശനം. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു അടുത്ത സന്ദർശനം. ഇൗ വേളയിൽ ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ സന്ദർശിച്ചു. വൈക്കത്ത് സത്യാഗ്രഹികളോട് സംസാരിച്ചു. പിന്നീട് തിരുവിതാംകൂർ പൊലീസ് കമ്മിഷണറുമായി ചർച്ച നടത്തി. 1927ൽ കേരളത്തിലെത്തിയ ഗാന്ധിജി കോഴിക്കോടും പാലക്കാടും പ്രസംഗിച്ചു. ഹരിജൻ ഫണ്ട് ശേഖരണാർത്ഥം 1934ൽ നാലാമതായി അദ്ദേഹം കേരളം സന്ദർശിച്ചു. 'കൗമുദി' എന്ന പെൺകുട്ടി തന്റെ സ്വർണാഭരണങ്ങൾ അഴിച്ചുകൊടുത്തു. 1937 ലാണ് അദ്ദേഹം അവസാനമായി സന്ദർശിച്ചത്. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സന്ദർശനം.
ഉപ്പു സത്യാഗ്രഹം
ഉപ്പ് നിർമ്മാണത്തിന് ബ്രിട്ടീഷുകാർ നികുതി ചുമത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12 ന് ഗാന്ധിജി തുടങ്ങിയ സമരം. ദണ്ഡി കടപ്പുറത്തേക്ക് ഗാന്ധിജിയുടെ നേതൃത്വത്തിൽ യാത്ര നടത്തി. ഇത് സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ ഏടാണ്.
ഗാന്ധിയൻ ദർശനങ്ങൾ
സത്യവും അഹിംസയുമാണ് ഗാന്ധി ദർശനങ്ങളിൽ പ്രാമുഖ്യം എന്നറിയാമല്ലോ. അതുപോലെ തന്നെ പ്രാധാന്യമുള്ള മറ്റ് വിഷയങ്ങളുമുണ്ട്.
സത്യവും അഹിംസയും
ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് സത്യവും അഹിംസയും. സത്യമാണ് ഗാന്ധിജിയുടെ ആദർശത്തിന്റെ പ്രധാന. മാനം.
അഹിംസ
സ്വന്തം ശത്രുവിനെപ്പോലും സ്നേഹിക്കുന്ന രീതിയാണ് അഹിംസയുടേത്. പല മത ഗ്രന്ഥങ്ങളിലും അഹിംസയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് പ്രാവർത്തികമാക്കി പ്രചരിപ്പിച്ചത് ഗാന്ധിജിയാണ്.
ബ്രഹ്മചര്യം
ആത്മീയവും ശാരീരികവുമായ ശുദ്ധതയാണ് ഇതിലൂടെ അദ്ദേഹം അർത്ഥമാക്കുന്നത്. തന്റെ ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും നിയന്ത്രിക്കുന്ന ഒന്നായിരുന്നു അദ്ദേഹത്തിന് ബ്രഹ്മചര്യം.
സർവ്വോദയം
സമൂഹത്തിന്റെ പൊതുവായ വികസനമാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.
ലാളിത്യം
ലളിതമായ ജീവിതമാണ് ഗാന്ധിജിയെ വ്യത്യസ്തനാക്കുന്നത്. അനാവശ്യമായ ചെലവുകൾ ഒഴിവാക്കിയ അദ്ദേഹം പാവപ്പെട്ട ജനങ്ങളുടെ പ്രതിനിധിയായിട്ടാണ് വസ്ത്രധാരണം പോലും നടത്തിയിരുന്നത്.
ഗാന്ധിജി ഇന്ത്യയിലെ നിരാലംബരായ കോടിക്കണക്കിന് ജനങ്ങളുടെ പടിവാതിൽക്കൽ നിന്നും അവരിലൊരാളായി അവരുടെ ഭാഷയിൽ അവർക്ക് വേണ്ടി സംസാരിച്ചു. മറ്റാർക്കും ജനങ്ങളെ സ്വന്തം ശരീരവും രക്തവുമായി കണക്കാക്കാൻ പറ്റില്ല.
പ്രാഥമിക വിദ്യാഭ്യാസം
പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിലായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ അന്ന് ജോലി ചെയ്തിരുന്നത് രാജ്കോട്ടിലായിരുന്നു. പതിമൂന്നാമത്തെ വയസിലാണ് ഗാന്ധിജി കസ്തൂർബയെ വിവാഹം കഴിച്ചത്. അക്ഷരാഭ്യാസമില്ലാത്ത കസ്തൂർബയെ പഠിപ്പിച്ചത് ഗാന്ധിജിയായിരുന്നു.
ഇംഗ്ളണ്ടിലേക്ക്
നിയമം പഠിക്കാനായി ഇംഗ്ളണ്ടിലേക്ക് 1888ൽ അദ്ദേഹം കപ്പൽ കയറി. മാംസാഹാരം കഴിക്കില്ല എന്ന് അമ്മയ്ക്ക് വാക്ക് കൊടുത്തിട്ടാണ് ഗാന്ധിജി ഇംഗ്ളണ്ടിലേക്ക് പോയത്. നിയമ പഠനം പൂർത്തിയായ ശേഷം ഇന്ത്യയിലേക്ക് തിരിച്ചുവന്ന അദ്ദേഹത്തെ സ്വീകരിച്ചത് അമ്മയുടെ മരണമായിരുന്നു.
ബോബേയിലെ കോടതിയിലെ അഭിഭാഷകനായി ചേർന്ന ഗാന്ധിജി ആദ്യമായി കേസ് വാദിക്കുന്ന സമയത്ത് പേടിച്ച് ശരീരം വിറച്ച് ഒരു വാക്ക് പോലും പറയാൻ കഴിയാതെ മടങ്ങി. ജ്യേഷ്ഠന്റെ നിർബന്ധത്താൽ സേട്ട് അബ്ദുള്ള എന്ന ദക്ഷിണാഫ്രിക്കൻ വ്യാപാരിയുടെ വക്കീലായി. ദാദാ അബ്ദുള്ള ആൻഡ് കോ എന്ന സ്ഥാപനമായിരുന്നു അബ്ദുള്ളയുടേത്.
ലാളിത്യം
ലളിതമായ ജീവിതമാണ് ഗാന്ധിജിയെ വ്യത്യസ്തനാക്കുന്നത്. അനാവശ്യമായ ചെലവുകൾ ഒഴിവാക്കിയ അദ്ദേഹം പാവപ്പെട്ട ജനങ്ങളുടെ പ്രതിനിധിയായിട്ടാണ് വസ്ത്രധാരണം പോലും നടത്തിയിരുന്നത്.
ഗാന്ധിജി ഇന്ത്യയിലെ നിരാലംബരായ കോടിക്കണക്കിന് ജനങ്ങളുടെ പടിവാതിൽക്കൽ നിന്നും അവരിലൊരാളായി അവരുടെ ഭാഷയിൽ അവർക്ക് വേണ്ടി സംസാരിച്ചു. മറ്റാർക്കും ജനങ്ങളെ സ്വന്തം ശരീരവും രക്തവുമായി കണക്കാക്കാൻ പറ്റില്ല.
രാഷ്ട്രീയ പരീക്ഷണ ശാല
ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ദക്ഷിണാഫ്രിക്കയാണ്. അവിടത്തെ ജീവിതത്തിനിടയിൽ ആണ് സത്യാഗ്രഹം എന്ന സമര മാർഗ്ഗം അദ്ദേഹം വികസിപ്പിച്ചെടുത്തത്. പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകാൻ ദക്ഷിണാഫ്രിക്കൻ അനുഭവം ഗാന്ധിജിയെ പ്രാപ്തനാക്കി.
നിസഹകരണ പ്രസ്ഥാനം
1920 മുതൽ 1922 വരെ നീണ്ടു നിന്ന പ്രസ്ഥാനം. മഹാത്മാഗാന്ധി നയിച്ചു. ഈ പ്രസ്ഥാനം ബ്രിട്ടീഷ് ഉത്പന്നങ്ങൾ ഉപേക്ഷിച്ച് സ്വദേശി ഉത്പന്നങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. ബ്രിട്ടീഷ് കൊളോണിയൽ വ്യവസ്ഥയെ ചോദ്യം ചെയ്ത സമര രീതിയായിരുന്നു ഇത്. എന്നാൽ ചൗരിചൗരാ സംഭവത്തെ തുടർന്ന് ഇതിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു.
കസ്തൂർബ
പോർബന്തറിലെ വ്യാപാരിയായിരുന്ന ഗോകുൽ ദാസ് കപാഡിയയുടെയും വിരാജ് ജുൻവറിന്റെയും മകളായി ജനിച്ച കസ്തൂർബയുടെ ജീവിതത്തിൽ ഗാന്ധിജിയുടെ ആശയങ്ങൾ നിർണായക സ്വാധീനമായി മാറി. തൊട്ടുകൂടായ്മ മുതലായ വിശ്വാസങ്ങളുണ്ടായിരുന്ന അവർ പിന്നീടത് ഉപേക്ഷിച്ചു.
ഗാന്ധിജിയുടെ പോരാട്ടങ്ങൾക്ക് പിൽക്കാലത്ത് അവർ ഊർജമായി മാറി. ആഗാ ഖാൻ കൊട്ടാരത്തിൽ തടവിലായിരിക്കുമ്പോൾ കസ്തൂർബാ ഗാന്ധി ബ്രോങ്കൈറ്റിസ് ബാധിച്ച് മരിച്ചു. ഇതേ കൊട്ടാരത്തിലാണ് ഇവരുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.
വർണ്ണ വിവേചനത്തിനെതിരായ പോരാട്ടം
പ്രിട്ടോറിയയിലെ തയബ് ഹാജി ഖാൻ മുഹമ്മദ് എന്ന ഇന്ത്യൻ വ്യാപാരിയുടെ സഹായത്തോടെ പ്രിട്ടോറിയയിലെ ഇന്ത്യക്കാരുടെ യോഗം വിളിച്ചു കൂട്ടി വർണ്ണ വിവേചനത്തിനെതിരെ പോരാടാൻ ഇന്ത്യക്കാരെ ഉദ്ബോധിപ്പിച്ച മഹാത്മാഗാന്ധി പിന്നീട് ഇത്തരം പ്രവർത്തനങ്ങളിൽ കൂടുതലായി ശ്രദ്ധ ചെലുത്തി.
നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് എന്ന പ്രസ്ഥാനം ദക്ഷിണാഫ്രിക്കയിൽ തുടങ്ങാനിത് കാരണമായി.
കുടുംബത്തെ കൂടെ കൊണ്ടുവരാൻ ഇന്ത്യയിലെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രശ്നങ്ങൾ ഇവിടത്തെ നേതാക്കൻമാരുമായി ചർച്ച ചെയ്തു