പെരിന്തൽമണ്ണ: ഇത്തവണ ചെറുകുളമ്പിലെ വീടുകളിൽ മാവേലി എത്തിയത് തുണി സഞ്ചികളുമായി. ഓണാശംസയ്ക്ക് പുറമെ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങളും നൽകിയാണ് മാവേലി മടങ്ങിയത്. 'പ്ലാസ്റ്റിക്ക് ഒഴിവാക്കൂ ഭൂമിയെ രക്ഷിക്കൂ' എന്ന സന്ദേശങ്ങൾ രേഖപ്പെടുത്തിയ മാവേലിയോടൊപ്പം തുണി സഞ്ചികൾ വീടുകൾ തോറും വിതരണം ചെയ്ത് മാതൃകയായത് ചെറുക്കുളമ്പ് ഐ.കെ.ടി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ്.
ഓണം അടുത്തതോടെ സാധനങ്ങൾ വാങ്ങുന്ന അവസരങ്ങളിൽ കൂടുതൽ പ്ലാസ്റ്റിക് കവറുകൾ വീടുകളിലെത്താൻ സാദ്ധ്യതയുള്ളതിനാലാണ് തുണി സഞ്ചികൾ വിദ്യാർത്ഥികൾ വീടുകളും കടകളും കയറി വിതരണം ചെയ്തത്. പരിപാടിക്ക് മുല്ലപ്പള്ളി ഇബാഹീം, കെ.ഹിഷാം, ടി.അനസ്, ടി.ആദിൽ, സാദിഖലി, അതുൽ കൃഷ്ണ നേതൃത്വം നൽകി.