പരപ്പനങ്ങാടി: പൊട്ടിപൊളിഞ്ഞ പരപ്പനങ്ങാടി - കടലുണ്ടി റോഡ് നന്നാകാത്തതിൽ പ്രതിഷേധിച്ച് റോഡിൽ തുണിയലക്കി കോൺഗ്രസിന്റെ പ്രതിഷേധം. കുണ്ടും കുഴിയും നിറഞ്ഞു കുളമായി മാറിയ കൊടപ്പാളിയിൽ വസ്ത്രം അലക്കികൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതിനുശേഷം രണ്ടു തവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ആഴ്ചകൾ കഴിയും മുമ്പെ പൊട്ടിപൊളിയുകയായിരുന്നു. നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇതിനകം പ്രതിഷേധിച്ചിരുന്നു. ഡി.സി.സി മെമ്പർ വി.പി. ഖാദർ ഉത്ഘാടനം ചെയ്തു.പി.ഒ സലാം, എ.ശ്രീജിത്ത്, കെ.പി ഷാജഹാൻ, ബി.പി ഹംസക്കോയ, ടി.വി.സുചിത്രൻ, ശബ്നം മുരളി , രാമകൃഷ്ണൻ കെപി, കോയ സിദ്ദിഖ്, കെ അബ്ദുൽ ഗഫൂർ, കാട്ടുങ്ങൽ മുഹമ്മദ്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.