തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ ജില്ലാ അത്ലറ്റിക് അസോസിയേഷൻ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച 49 മത് ജില്ലാ അത്ലറ്റിക്സ് മീറ്റിൽ 41 സ്വർണ്ണവും 36വെള്ളിയും 19 വെങ്കലവുമടക്കം 617 പോയന്റുകൾ കരസ്ഥമാക്കി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ തുടർച്ചയായ പതിനൊന്നാം തവണയും ചാമ്പ്യൻമാരായി. 31 സ്വർണ്ണം 20 വെള്ളി 31 വെങ്കലവും നേടി 539.5 പോയിന്റുമായി കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ രണ്ടാ സ്ഥാനത്തും നാല് സ്വർണ്ണവും 10 വെള്ളിയും 12 വെങ്കലവും 168 പോയിന്റുമായി സി.എച്ച്.എം. എച്ച്.എസ് പൂക്കളത്തൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
162 പോയിന്റുമായി കെ.എച്ച്.എം.എസ് നാലാം സ്ഥാനത്തും 146 പോയിന്റുമായി സെന്റ് മേരീസ് എച്ച്.എസ്.എസ് പരിയാപുരം അഞ്ചാം സ്ഥാനത്തുമുണ്ട് സമാപന ചടങ്ങിൽ ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. വി.പി.സക്കീർ ഹുസൈൻ, വൈസ് പ്രസിഡന്റ് മജീദ് ഐഡിയൽ, സംസ്ഥാന കൗൺസിലർ പ്രൊഫ. വേലായുധൻകുട്ടി സമ്മാനദാനം നിർവഹിച്ചു. സെക്രട്ടറി കെ.കെ.രവീന്ദ്രൻ, ട്രഷറർ അബ്ദുൾഖാദർ, മുഹമ്മദ് ഖാസിം, റിഷികേശ് കുമാർ സൈഫുദ്ദീൻ ,ഷാഫി അമ്മായത്ത് തുടങ്ങിയവർ പ്രസംഗിച്ചു.