velayudhan
velayudhan

വള്ളിക്കുന്ന്: സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും, ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് സജീവ നേതൃത്വം നൽകുകയുംചെയ്ത സി.ബി.എച്ച്.എസ്.എസ്സിലെ റിട്ട. പ്രധാനാദ്ധ്യാപകൻ മൂക്കംപറമ്പത്ത് വേലായുധൻ (എം.ആർ.മാസ്റ്റർ- 91) നിര്യാതനായി. രാമനാട്ടുകര ബേസിക് പ്രൈമറി സ്‌കൂൾ, രാമനാട്ടുകര അയ്യപ്പനെഴുത്തച്ഛൻ അപ്പർ പ്രൈമറി സ്‌കൂൾ, ലക്കിടി സേവാസദനം ട്രെയിനിംഗ് സ്‌കൂൾ, അരിയല്ലൂർ എം.വി ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായും, പരുത്തിക്കാട് എ.എൽ.പി സ്‌കൂളിലെ ആദ്യത്തെ പ്രധാനാദ്ധ്യാപകനായും സേവനമനുഷ്ഠിച്ച എം.ആർ.മാസ്റ്റർ ഗാന്ധി സേവാസംഘം ഗ്രന്ഥശാല സ്ഥാപക സെക്രട്ടറി , നവജീവൻ ഗ്രന്ഥാലയം പ്രസിഡന്റ്, ചന്ദൻബ്രദേഴ്‌സ് രൂപീകരണ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

മക്കൾ: പ്രീതാറാണി (തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ), മിനിജാറാണി (അദ്ധ്യാപിക, ഉണ്ണികുളം ജി.യു.പി സ്‌കൂൾ), സിന്ധു (മുൻസിഫ് കോടതി, പരപ്പനങ്ങാടി), ലാൽകുമാർ (തേഞ്ഞിപ്പലം ജി.യു.പി സ്‌കൂൾ). മരുമക്കൾ: സജിത്ത് പാത്തിക്കൽ (റിട്ട. ബോയ്‌സ് എച്ച്.എസ്, കൊയിലാണ്ടി), രാജീവൻ (പരപ്പനങ്ങാടി, ജലവിഭവ വകുപ്പ്), ഷൈജി (അദ്ധ്യാപിക ജി.യു.പി.എസ്, അരിയല്ലൂർ), പരേതനായ തറയിൽ ബാലകൃഷ്ണൻ. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് രവിമംഗലം ക്ഷേത്രത്തിനു സമീപത്തെ മകന്റെ വീട്ടുവളപ്പിൽ.