പരപ്പനങ്ങാടി: കോട്ടത്തറ അങ്കൺവാടിയ്ക്കു സമീപം പാലക്കണ്ടി ശ്രീനിവാസൻ (70) നിര്യാതനായി. പരപ്പനങ്ങാടി എസ്.ബി.ഐ ജീവനക്കാരൻ ആയിരുന്നു. ഭാര്യ: വള്ളി. മക്കൾ: ഉമേഷ്, ജിഷ, നിഷ. മരുമക്കൾ: രാജി, മണി, രവി. സഹോദരങ്ങൾ: ചെള്ളി (മുൻ എച്ച്.എം.ടി. ജീവനക്കാരൻ), വേലായുധൻ പാലക്കണ്ടി (ചെയർമാൻ, എസ്.സി.-എസ്.ടി അപക്‌സ് ബോഡി), സുബ്രഹ്മണ്യൻ (റിട്ട. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ), ഗണേശൻ (മാനേജർ, ഏറനാട് കാർഷിക വികസന ബാങ്ക്, നിലമ്പൂർ), ചന്ദ്രമതി. സംസ്‌കാരം ഇന്ന് രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ.