ashik
ashik

തേഞ്ഞിപ്പലം: താമരശ്ശേരിക്കടുത്ത് കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരുവള്ളൂർ നടുക്കരയിലെ നാടകശ്ശേരി അബ്ദുൽ അസീസിന്റെ ഏകമകൻ ആഷിഖ് (23) ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. പള്ളിക്കൽ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനായ ആഷിഖ് ഉൾപ്പെടെയുള്ള അംഞ്ചംഗ സംഘം കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് പതങ്കയത്ത് എത്തിയത്. പവർഹൗസിന് സമീപം കുളിക്കുന്നതിനിടെ ആഷിഖ് ഒഴുക്കിൽപ്പെടുകയായിരുന്നു. വയനാട്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് പതങ്കയത്ത് കുളിക്കാനിറങ്ങിയത്.
ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒരാഴ്ചക്ക് ശേഷം ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം പെരുവള്ളൂർ നടുക്കര ജുമാ മസ്ജിദിൽ കബറടക്കി. മാതാവ്: സാജിദ. സഹോദരങ്ങൾ: ഷംന, ഷഹാന.