drowning-death

നിലമ്പൂർ : ചോക്കാട് ചിങ്കക്കല്ല് മരുതങ്ങാട് മലവാരത്തിലുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഒഴുക്കിൽപ്പെട്ട കുടുംബത്തിലെ അഞ്ചുപേരിൽ പിഞ്ചുകുഞ്ഞുൾപ്പെടെ മൂന്നുപേർ മരിച്ചു. വേങ്ങര പറമ്പിൽപടി മങ്ങാടൻ യൂസഫ് (28), യൂസഫിന്റെ സഹോദരൻ അവറാൻ കുട്ടിയുടെ ഭാര്യ ജുബൈരിയ (31), ഏഴു മാസം പ്രായമുള്ള അബീഹ എന്നിവരാണ് മരിച്ചത്. യൂസഫിന്റെ ഭാര്യ ഷഹീദ (19), മുഹമ്മദ് അഖ്ബൽ (7) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

വേങ്ങര പറമ്പിൽപടിയിൽ നിന്നു ശനിയാഴ്ച ഉച്ചയോടെയാണ് ഇവർ ബന്ധുവായ കൂറ്റമ്പാറയിലെ പൂന്തോടൻ അബ്ദുറഹ്മാന്റെ വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ച് പുല്ലങ്കോടുള്ള ബന്ധുവീട്ടിലേക്ക് പോയി. വൈകിട്ട് അഞ്ചോടെ ചോക്കാടൻ പുഴയിൽ ഫോട്ടോ എടുക്കാനിറങ്ങുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. മലയിൽ കനത്ത മഴയെ തുടർന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.