vvvvvvvvvv
.

കവർന്നത് എയർപോർട്ട് വഴി കടത്തിയ സ്വർണം

കൊണ്ടോട്ടി: ഷാർജയിൽ നിന്നും കരിപ്പൂരിലേക്ക് സ്വർണവുമായി എത്തിയ കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ വിമാനത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് സ്വർണം കവർന്ന ശേഷം വഴിയിൽ തള്ളിയ സംഭവത്തിൽ മുഖ്യസൂത്രധാരനടക്കം മൂന്നു പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ കമ്പളക്കാട് കണിയാമ്പറ്റ പൊറ്റമ്മൽ സബിൻ റാഷിദ്(24), കമ്പളക്കാട് ചെറുവണക്കാട് സി.എ.മുഹ്സിൻ(24), കമ്പളക്കാട് കൊഴിഞ്ഞങ്ങാട് കലംപറമ്പിൽ കെ.എം.ഫഹദ്(22) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ നേരത്തെ നാലു പേർ പിടിയിലായിരുന്നു. കഴിഞ്ഞ ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം.
കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണമാഫിയക്കു വേണ്ടി സ്വർണക്കടത്ത് കാരിയറായി എത്തിയ യുവാവിനെ വിമാനത്താവളത്തിൽ വച്ചാണ് വയനാട് സംഘം തട്ടികൊണ്ടു പോയത്. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം കൈക്കലാക്കാനായിരുന്നു ശ്രമം. സ്വർണം കവർന്ന ശേഷം സംഘം ഇയാളെ വഴിയിൽ ഉപേക്ഷിച്ചു. ഇതിന് പിന്നാലെ കൊടുവള്ളി സ്വർണക്കള്ളക്കടത്തു സംഘവും ഇയാളെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി തമിഴ്നാട്ടിലെയും കർണാടകയിലെയും വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി മർദ്ദിച്ചു. ഒരാഴ്ച കഴിഞ്ഞാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തിയത്. സ്വർണ മാഫിയയുടെ ഭീഷണി മൂലം പൊലീസിൽ പരാതിപ്പെടാൻ ഭയന്ന യുവാവ് പിന്നീട് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.