എടക്കര: പാലാ ഉപതിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്ന് മുൻ കെ.പി.സി സി പ്രസിഡന്റ് വി.എം. സുധീരൻ എടക്കരയിൽ പറഞ്ഞു. എൽ.ഡി.എഫ് പോലും പ്രതീക്ഷിക്കാത്ത വിജയമാണ് ഉണ്ടായത്. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം ആഴത്തിൽ വിലയിരുത്തണം. യാഥാർത്ഥ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ യു.ഡി എഫ് തയ്യാറാകണം, ഉപതിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് കനത്ത തിരിച്ചടി തന്നെയാണ്. പോളിംഗ് ശതമാനം കുറഞ്ഞതും കേരള കോൺഗ്രസിലെ പടലപ്പിണക്കവും തിരിച്ചടിയായി. - അദ്ദേഹം പറഞ്ഞു