മമ്പാട്: പ്രളയത്തിൽ തകർന്ന കുണ്ടുതോട് പാലത്തിന്റെ അപ്രോച്ച് റോഡിൽ വലിയ കുഴി രൂപപ്പെട്ടു. ഇതോടെ നാടുകാണി പരപ്പനങ്ങാടി റോഡിൽ ഗതാഗത തടസമുണ്ടായി.
പൊങ്ങല്ലൂരിനെയും കുണ്ടുതോടിനെയും ബന്ധിപ്പിക്കുന്ന പാലത്തിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ അടിഭാഗത്തെ മണ്ണ് പ്രളയത്തിൽ ഒലിച്ച് പോയതിനെ തുടർന്ന് വലിയ കുഴി രൂപപെടുകയും റോഡ് താഴുകയും ചെയ്യുകയായിരുന്നു.
നിലമ്പൂർ പൊലീസ് സ്ഥലത്തെത്തി അധികൃതരെ ബന്ധപ്പെട്ടതിനെ തുടർന്ന് നാടുകാണി പരപ്പനങ്ങാടി റോഡ് പ്രവൃത്തി നടത്തുന്ന ഉരാളുങ്കൽ ലേബർ സർവീസ് കമ്പനി ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിക്കുകയും അറ്റകുറ്റപ്പണി തുടങ്ങുകയും ചെയ്തു .