chelari
ഓ​ട്ടോ​ ​പാ​ർ​ക്കിം​ങ് റി​ബ​ൺ​ ​കെ​ട്ടി​ ​ഒ​റ്റ​ലൈ​നാ​ക്കിയപ്പോൾ

തേഞ്ഞിപ്പലം: ചേളാരിയിൽ ഗതാഗതക്കുരുക്കിന് ആശ്വാസമാകും വിധത്തിൽ പുതിയ ഗതാഗത പരിഷ്‌കാരം നടപ്പാക്കി തുടങ്ങി. ഗതാഗത ഉപദേശക സമിതി കഴിഞ്ഞ ദിവസം നടത്തിയ ട്രയൽ റൺ പരിശോധനയുടെ ഭാഗമായാണ് നടപടി. ദേശീയപാതയിൽ തലപ്പാറ മുതൽ ഇടിമുഴി വരെയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടി ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉപസമിതി ട്രയൽ റൺ നടത്തിയത്. ഇതിനെ തുടർന്ന് ഏറെ നാളുകൾക്ക് ശേഷം ദേശീയപാത ചേളാരിയിൽ ഗതാഗത കുരുക്കിന് അയവുവന്നു. പരിഷ്‌കരണം ഒരാഴ്ച തുടരും. നിരീക്ഷണത്തിന് ശേഷം അപാകതകളുണ്ടെങ്കിൽ വീണ്ടും പരിഹരിക്കും. ചേളാരി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്നാവശ്യമായ കാൽലക്ഷം രൂപയോളം രൂപ വിലമതിക്കുന്ന ട്രാഫിക് ഉപകരണങ്ങൾ സൗജന്യമായി നൽകി. തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി പ്രശാന്ത്, ദേശീയ പാത അസി. എൻജിനിയർ സി വിനോദ് , തേഞ്ഞിപ്പലം എസ് ഐ സുബ്രഹ്മമണ്യൻ , വ്യാപാരി വ്യവസായി പ്രതിനിധികളായ ടി സി ശിഹാബ്, എവിഎ ഗഫൂർ, ട്രോമ കെയർ പ്രതിനിധികളായ ഷഹാം, ടി ആരിഫ്, ബാവ , പൊന്നച്ചൻ ഷാനവാസ് , കെ റഷീദ് എന്നിവർ നേത്യത്വം നൽകി.

ഗതാഗത പരിഷ്ക്കരണം ഇങ്ങനെ താഴെ ചേളാരിയിലെ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് ഇന്നലെ മുതൽ പഴയ സ്‌കൂൾ ഗേറ്റിനടുത്തേക്ക് മാറ്റി. പരപ്പനങ്ങാടി - കോഴിക്കോട് ബസ്സുകൾക്ക് ഇനി മുതൽ പുതിയ പാലസ് ബേക്കറിയുടെ അടുത്തായിരിക്കും സ്റ്റോപ്പ്. ജീപ്പുകളും ഓട്ടോറിക്ഷകളും തയ്യിലക്കടവ് റോഡിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കും. ചെമ്മാട് ഭാഗത്തേക്കുള്ള സ്റ്റോപ്പ് കഴിഞ്ഞ് റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള അനധികൃത പാർക്കിങ്ങ് തടയും. ചൈത്രം ഡ്രൈവിംങ്ങ്‌ സ്‌ക്കൂൾ ഓഫീസിന്റെ അവിടെ നിന്നും ഹോം സിറ്റി, ചുള്ളോട്ട് പറമ്പ് റോഡിന്റെ മേൽഭാഗം എന്നിവടങ്ങളിൽ അനധികൃത പാർക്കിംങ് നിരോധിച്ചു. ബ്ലോക്ക് കൂടുതലുള്ള സമയങ്ങളിൽ താൽക്കാലിക ഡിവൈഡർ ആവശ്യമെങ്കിൽ സ്ഥാപിക്കും. മേലേ ചേളാരിയിൽ ഓട്ടോ പാർക്കിംങ്ങ് നിലവിലുള്ള പോലെ റിബൺ കെട്ടി ഒറ്റലൈനാക്കും. കൊയപ്പ റോഡ് മുതൽ റൺവെ ഹോട്ടൽ വരെ ബൈക്ക്, കാർ, മറ്റ് വാഹന പാർക്കിംങ് നിരോധനവും ഏർപ്പെടുത്തും.