കോങ്ങാട്: തച്ചമ്പാറ പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം. പഞ്ചായത്തിന്റെ ഗുണമേന്മ നയം, മികച്ച സേവനങ്ങൾ ലഭ്യമാക്കൽ, വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അംഗീകാരം.
മികച്ച ഓഫീസ് സംവിധാനം, ആധുനിക രീതിയിൽ സജ്ജീകരിച്ച റെക്കോർഡ് റൂം, പൊതുജനങ്ങൾക്ക് കൃത്യതയാർന്ന സേവനം, പദ്ധതി നിർവഹണത്തിലും തുക വിനിയോഗത്തിലുമുള്ള മികവ്, കെട്ടിട നികുതി പിരിവ്, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ 30 ദിവസത്തിനുള്ളിൽ പരിശോധിച്ച് തീരുമാനം എടുക്കൽ, ബഡ്‌സ് സ്‌കൂൾ, ഗ്യാസ് ക്രിമിറ്റോറിയം എന്നിവയുടെ നിർമ്മാണം, ഘടക സ്ഥാപനങ്ങളുടെ നടത്തിപ്പിലുള്ള ജാഗ്രത, ഫയലുകൾ കൈകാര്യം ചെയ്യുന്നതിലുള്ള കാര്യക്ഷമത തുടങ്ങിയ ഘടകങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമംകൊണ്ടാണ് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.രമണി പറഞ്ഞു.
ചിത്രം : ഐ.എസ്.ഒ അംഗീകാരം നേടിയ തച്ചമ്പാറ പഞ്ചായത്ത്