പാലക്കാട്: മുൻ ഡി.സി.സി പ്രസിഡന്റും എം.പി.യുമായിരുന്ന വി.എസ്.വിജയരാഘവന്റെ രാഷ്ട്രീയസാമൂഹ്യ ജീവിതത്തിന്റെ വജ്രജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം നാലിന് ടൗൺഹാളിൽ നടക്കും. രാവിലെ 10ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി ഉദ്ഘാടനം നിർവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാവും. മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ മുഖ്യപ്രഭാഷണം നടത്തും. സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത പുസ്തകം സദസിന് പരിചയപ്പെടുത്തും.
എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീർ, രമ്യാ ഹരിദാസ്, എം.എൽ.എമാരായ ഷാഫി പറമ്പിൽ, വി.ടി. ബൽറാം, എൻ. ഷംസുദ്ദീൻ, ലീഗ് ജില്ലാ പ്രസിഡന്റ് കളത്തിൽ അബ്ദുള്ള, മുൻ ഡി.സി.സി പ്രസിഡന്റുമാരായ എ.വി. ഗോപിനാഥ്, സി.വി. ബാലചന്ദ്രൻ, കെ.പി.സി.സി സെക്രട്ടറിമാരായ സി. ചന്ദ്രൻ, പി.ജെ. പൗലോസ്, മുൻ മന്ത്രി വി.സി. കബീർ, മുൻ എം.എൽ.എ.മാരായ കെ.എ. ചന്ദ്രൻ, സി.പി. മുഹമ്മദ്, കെ. അച്യുതൻ, എ.ഐ.സി.സി അംഗം കെ.എ. തുളസി, യു.ഡി.എഫ് ജില്ലാ ചെയർമാൻ എ. രാമസ്വാമി പ്രസംഗിച്ചു. വി.എസ്. വിജയരാഘവൻ മറുപടി പ്രസംഗം നടത്തും. ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി സ്വാഗതവും ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഭവദാസ് നന്ദിയും പറയും.