ചിറ്റൂർ: പട്ടഞ്ചേരി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിലൂടെ നിർമ്മിച്ച വീടുകളുടെ താക്കോൽദാനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. ലൈഫ് മിഷൻ പദ്ധതി പ്രകാരം ലഭിക്കുന്ന ഗഡുക്കൾ കിട്ടുന്നതുവരെ കാത്തുനിൽക്കാൻ കഴിയാത്തവർക്ക് സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്കിൽ നിന്നും താത്കാലിക വായ്പ നൽകുന്നതിന് സൗകര്യം ചെയ്യാനും, തുടർന്ന് പദ്ധതിപ്രകാരം ലഭിക്കുന്ന ഗഡുവിൽ നിന്നും വായ്പതുക തിരിച്ചടയ്ക്കാനുമുള്ള അവസരമൊരുക്കാൻ പഞ്ചായത്ത് ജീവനക്കാർക്ക് മന്ത്രി നിർദ്ദേശം നൽകി.
പദ്ധതിപ്രകാരം പൂർത്തിയാക്കിയ 138 വീടുകളുടെ താക്കോൽദാനമാണ് നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ജയശ്രീ അദ്ധ്യക്ഷയായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.മുരുകദാസ്, അഡ്വ.ശിൽപ, ഷാനി, ജി.ജയന്തി, ഇ.വി.ഗിരീഷ്, പി.എസ്.ശിവദാസ് എന്നിവർ സംസാരിച്ചു.