കൊല്ലങ്കോട്: പുരട്ടിയൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തുനിന്ന് ഒരുകിലോ കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. തൃത്താല, നാഗലശ്ശേരി സ്വദേശി അമൽ (22), തൃശൂർ തലപ്പള്ളി സ്വദേശി അക്ബർ (25) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക് 12.15ന് ഗോവിന്ദാപുരം എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധനക്കിടെ കൈകാണിച്ചും നിർത്താതെ പോയ ബൈക്കിനെ എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പരിശോധനയിൽ കൊല്ലങ്കോട് എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.ബാലഗോപാൽ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ സി.രാജു, എൻ.ഗോപകുമാരൻ, എം.ആർ.സുജീബ് റോയി, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.അബ്ദുൾ കലാം, സി.ഗിരീഷ്, കെ.ബിജുലാൽ, എസ്.രാജീവ്, സി.രാധാകൃഷ്ണൻ, ഡ്രൈവർ മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.