ശ്രീകൃഷ്ണപുരം: മഹാത്മ റെസിഡന്റ്സ് അസോസിയേഷൻ വാർഷികവും ഓണാഘോഷവും വ്യാസ വിദ്യാനികേതനിൽ വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ സി.സി.ജയശങ്കറെ അനുമോദിച്ചു. മുതിർന്ന കുടുംബാംഗങ്ങളെയും ആദരിച്ചു. തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ കലാ കായിക മത്സരങ്ങളും ഓണസദ്യയും നടന്നു. പി.ഗോപാലകൃഷ്ണൻ, പി.എസ്.രാജീവ്, പി.ബാലസുബ്രഹ്മണ്യൻ, ഇ.ഉണ്ണികൃഷ്ണൻ, വി.എം.സതീശൻ, സുപ്രിയ, ശിവശങ്കരൻ നായർ എന്നിവർ സംബന്ധിച്ചു.