temble
നല്ലേപ്പിള്ളി മാനാംകുറ്റി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന മഹാകുംഭാഭിഷേകം

ചിറ്റൂർ: നല്ലേപ്പിള്ളി മാനാംകുറ്റി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന മഹാകുംഭാഭിഷേകം സമാപിച്ചു. ഇന്നലെ രാവിലെ 5.30ന് ഗണപതി ഹോമം, വിശേഷ ഹോമം, പൂർണാഹൂതി, ദീപാരാധന, കലശപൂജ, യാത്രാധനം എന്നീ ചടങ്ങുകൾ നടന്നു. തുടർന്ന് കലശം എഴുന്നള്ളിപ്പ് ,വിമാന കലശം, അഭിഷേകം എന്നീ ചടങ്ങുകളോടെ മുഖ്യ ചടങ്ങായ മഹാകുംഭാഭിഷേകത്തിന് സമാപനമായി. ശേഷം ദ്രവ്യഅഭിഷേകം, അലങ്കാരം, നിവേദ്യപൂജ, ദീപാരാധനയും അന്നദാനവും നടന്നു. മൂന്നു ദിവസങ്ങളിലായി നടന്ന കുംഭാഭിഷേക ചടങ്ങുകൾക്ക് ചിറ്റൂർ തെക്കേഗ്രാമം മഹേഷ് തന്ത്രി കാർമികത്വം വഹിച്ചു.